കോട്ടയം: ജില്ലാ ബിജെപിയിൽ അഴിച്ചു പണി. വി.എസ് വിഷ്ണുവാണ് യുവമോർച്ചയുടെ പുതിയ ജില്ലാ പ്രസിഡന്റ്. ശാന്തി മുരളിയെ മഹിളാ മോർച്ചയുടെ ജില്ലാ പ്രസിഡന്റായി നിയമിച്ചു. റോജൻ ജോർിനെ ന്യൂനപക്ഷമോർച്ചയുടെയും കെ.പി ഗംഗാധരനെ എസ്.ടി മോർച്ചയുടെയും ജില്ലാ പ്രസിഡന്റുമാരായും നിയമിച്ചിട്ടുണ്ട്. ജില്ലാ പ്രസിഡന്റ് ലിജിൻ ലാലാണ് ഇവരുടെ പേരുകൾ നാമനിർദേശം ചെയ്തത്. സിജോ സെബാസ്റ്റിയനെ കുറവിലങ്ങാട് മണ്ഡലം പ്രസിഡന്റായും തിരഞ്ഞെടുത്തിട്ടുണ്ട്. ഡോ.ലിജി വിജയകുമാറിനെ ബിജെപി കോട്ടയം ജില്ലാ സെക്രട്ടറിയായും നാമനിർദേശം ചെയ്തിട്ടുണ്ട്.
Advertisements