നിക്ഷേപകരുടെ പേരിൽ വ്യാജ പ്രചരണം; കർശന നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം

കുറവിലങ്ങാട്: ഉഴവുർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിലെ പ്രചാരണ പ്രവർത്തനങ്ങളുമായി നിക്ഷേപകരുടെ പേരിൽ ഇറങ്ങിയ വ്യാജ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് സഹകരണ മുന്നണി അരീക്കര നാലാം വാർഡ് കൺവീനർ എബ്രാഹം സിറിയക്ക് കേരള മുഖ്യമന്ത്രി, ഡിജിപി, ആഭ്യന്തര വകുപ്പ് ചീഫ് സെക്രട്ടറി എന്നിവർക്ക് നിവേദനം നൽകി. ഉഴവുർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പീൽ മത്സരിച്ച് സിപിഐഎം നേതാവും, നിലവിലുള്ള ബാങ്ക് ബോർഡംഗവുമായ നേതാവിന് എതിരെയാണ് വ്യാപകമായി പ്രചാരണം നടന്നിരുന്നത്. 

Advertisements

സംഭവം ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ കോട്ടയം ജില്ലാ പൊലീസ് മേധാവി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും കുറവിലങ്ങാട് പൊലീസ് കാര്യക്ഷമമായി പരാതി അന്വേഷിക്കാൻ തയ്യാറായില്ലെന്ന് പരാതിക്കാരൻ ആരോപിച്ചു. ഉഴവുർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പീൽ എന്ന എൽ.ഡി. എഫ് നേതൃത്വം നൽകിയ മുഴുവൻ സ്ഥാനാർത്ഥികളും വിജയിച്ചെങ്കില്ലും വിവാദ ഫ്ലക്സ് സ്ഥാപിക്കൽ നിയമയുദ്ധങ്ങളിലേക്ക് നിങ്ങും എന്നാണ് സൂചനകൾ.

Hot Topics

Related Articles