ഇലയ്ക്കാട് ഗവ യു പി സ്ക്കൂളിൽ വർണ്ണ കാഴ്ചഒരുക്കി വർണ്ണക്കൂടാരം

കുറവിലങ്ങാട് : ഇലയ്ക്കാട് എസ്‌കെവി ഗവ. യുപി സ്‌കൂളില്‍ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള പ്രീസ്‌കൂള്‍ ഒരുങ്ങി. സ്റ്റാര്‍സ് പദ്ധതിയില്‍പ്പെടുത്തിയാണ് സ്‌കൂളിന്‍റെ മുന്നേറ്റം. സ്‌കൂളിന് അകത്തും പുറത്തുമായി മികച്ച പഠനാന്തരീക്ഷമാണ് പുതിയ മുന്നേറ്റത്തിലൂടെ കുരുന്നുകള്‍ക്ക് സമ്മാനിക്കുന്നത്. സര്‍വശിക്ഷാ കേരളം പദ്ധതിയില്‍ ലഭ്യമായ 10 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്.
മാതൃകാ പ്രീ പ്രൈമറി സ്കൂൾ നാളെ (ചൊവ്വ) 3.00നു മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും.
മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും.

Advertisements

തോമസ് ചാഴികാടൻ എംപി പ്രഭാഷണം നടത്തും.
എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികളെ ചടങ്ങിൽ അനുമോദിക്കും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജോണ്‍സണ്‍ പുളിക്കീല്‍, പഞ്ചായത്ത് പ്രസിഡന്‍റ് ത്രേസ്യാമ്മ സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്തംഗം നിര്‍മ്മല ജിമ്മി, ബ്ലോക്ക് പഞ്ചായത്തംഗം ജീന സിറിയക് തുടങ്ങിയവര്‍ പ്രസംഗിക്കും. ഹെഡ്മാസ്റ്റര്‍ ബി. മധുകുമാര്‍, പ്രീപ്രൈമറി അധ്യാപിക വി.എസ്. അജിത, പിടിഎ പ്രസിഡന്‍റ് പ്രദോഷ് പി. നമ്പൂതിരി എന്നിവര്‍ ഉദ്ഘാടനപരിപാടിക്കു നേതൃത്വം നല്‍കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്റ്റാഴ്സ് പദ്ധതിയിൽ ഉൾപ്പെടുത്തി പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കു മികച്ച നിലവാരത്തിലുള്ള 13 ഇടങ്ങൾ സജ്ജീകരിക്കുന്നതിനു സമഗ്രശിക്ഷാ കേരളം അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചാണു വർണ്ണക്കൂടാരം ഒരുക്കിയത്.
കുറവിലങ്ങാട് വിദ്യാഭ്യാസ ഉപജില്ലയിൽ പൂർത്തിയായ ആദ്യ വർണ്ണക്കൂടാരമാണിത്. കുട്ടികൾക്കായി 13 പ്രവർത്തന ഇടങ്ങൾ ആണ് ഒരുക്കിയിരിക്കുന്നത്.

എഴുത്ത്, വായന, ഭാഷാവികസനം എന്നിവയ്ക്കു വേണ്ടി ഭാഷാവികസന ഇടം.
കണക്കിന്റെ ലോകത്തേക്കു വാതിൽ തുറക്കുന്ന ഗണിത ഇടം. ഇവിടെ വിവിധ പഠനോപകരണങ്ങൾ.
ശാസ്ത്ര പ്രവർത്തനങ്ങൾക്കു ശാസ്ത്ര ഇടം. പുസ്തകങ്ങളും പരീക്ഷണത്തിന് ആവശ്യമായ സാധനങ്ങളും ഇവിടെ ക്രമീകരിക്കും.

കുട്ടികളുടെ കലാപ്രകടനങ്ങൾക്കു വേണ്ടി കൂത്തരങ്ങ്. തടിയിൽ നിർമിച്ച വേദി, വേഷവിധാനങ്ങൾ, മാസ്ക്കുകൾ, വസ്ത്രങ്ങൾ, കട്ടൗട്ടുകൾ തു‍ടങ്ങി അൻപതിലധികം വസ്തുക്കൾ ഇവിടെയുണ്ടാകും.
സംഗീതത്തിനു വേണ്ടിയുള്ള ഇടത്തിനു പേര് ആട്ടവും പാട്ടും.

കരകൗശല പ്രവർത്തനം, അന്വേഷണാത്മക പ്രവർത്തനം എന്നിവയ്ക്കു വേണ്ടി കരകൗശല ഇടം. കുട്ടികൾക്കു പഞ്ചേന്ദ്രിയ അനുഭവം ഒരുക്കുന്നതിനു സെൻസറി ഇടം.
നിർമ്മാണ ജോലികൾക്കു വേണ്ടി നിർമ്മാണ ഇടം.
ചിത്രരചനയുടെ സാധ്യതകൾ വർധിപ്പിക്കുന്നതിനും അവ പ്രദർശിപ്പിക്കുന്നതിനും വരയിടം. ക്ലാസുകളിലും പുറത്തും വരയിടത്തിനു സൗകര്യം.

ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ലോകം തുറക്കുന്ന ഇ–ഇടം. ആൻ‍ഡ്രോയ്ഡ് ടിവി, ലാപ്ടോപ്, പ്രൊജക്ടർ തുടങ്ങിയവ ഇവിടെയുണ്ട്.
പ്രകൃതിനിരീക്ഷണത്തിനു ഹരിതോദ്യാനം. കുളം, അരുവി, മേൽപാലം, സംരക്ഷണവേലി എന്നിവ ഇവിടെയുണ്ട്.

Hot Topics

Related Articles