മഹാത്മാഗാന്ധിയെ നേരിൽ കണ്ട സരസ്വതി അമ്മ (96) നിര്യാതയായി : മൺ മറഞ്ഞത് കുമാരനല്ലൂർ സ്വദേശി

കുമാരനല്ലൂർ : മഹാത്മാഗാന്ധിയെ നേരിൽ കണ്ട സരസ്വതി അമ്മ നിര്യാതയായി. കുമാരനല്ലൂർ തേടമുറിയിൽ പരേതനായ പി കുട്ടൻപിള്ളയുടെ ഭാര്യ ടി കെ സരസ്വതി അമ്മ (96 )യാണു വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നു അന്തരിച്ചത്.കുട്ടൻപിള്ള ഡൽഹിയിൽ പോലീസ് ഉദ്യോഗസ്ഥനായിരുന്നു.

Advertisements

ഗാന്ധിജിയുടെ താമസസ്ഥലമായ ബിർളാ മന്ദിരത്തിനു സമീപമായിരുന്നു കുട്ടൻ പിള്ളയും സരസ്വതി അമ്മയും താമസിച്ചിരുന്നത്. ബിർളാ മന്ദിരത്തിലെ ഭജനയിലും ഇവർ പങ്കെടുത്തിരുന്നു. ഭജന പാടുന്നതിനിടയിൽ ഒരു ദിവസം ഇവരുടെ കുട്ടി കരയുകയും കുട്ടിക്ക് പാലു കൊടുക്കുവാൻ സരസ്വതി അമ്മയോട് ഗാന്ധിജി നിർദ്ദേശിക്കുകയും ചെയ്തു.
1948 ജനുവരി 30 ന് സരസ്വതിയമ്മ വീടിനു മുമ്പിൽ കുട്ടിയുമായി നില്ക്കുമ്പോൾ ആളുകൾ കരഞ്ഞുകൊണ്ട് ഓടുന്നതു കണ്ട് എന്തു പറ്റി എന്ന് അവരോട് ചോദിച്ചു. അപ്പോൾ ബാപ്പുജി മർ ഗയാ എന്ന് അവർ പറഞ്ഞത് സരസ്വതിയമ്മയ്ക്ക് അപ്പോൾ മനസ്സിലായില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പിന്നീട് നാഥുറാം ഗോഡ്സേ എന്ന ഗാന്ധി ഘാതകനെ പോലീസ് വിലങ്ങു വച്ച് നടത്തിക്കൊണ്ടു പോകുന്നതും ഇവർ കണ്ടു. കുട്ടൻ പിള്ള ബാംഗ്ളൂരിലേയ്ക്ക് സ്ഥലം മാറ്റ വന്നപ്പോഴാണ് ഇവർ തിരികെ നാട്ടിലെത്തിയത്.
കുമാരനല്ലൂർ കിഴക്കേ നടയിലുള്ള തറവാടു വീടായ തേടമുറിയിലാണ് പിന്നീട് സരസ്വതി അമ്മ താമസിച്ചു വന്നിരുന്നത്.

മക്കൾ ടി കെ മുരളീധരൻ പിള്ള (റിട്ട. കേന്ദ്ര ഗവ:), ടി എസ് രാധാമണിയമ്മ ( റിട്ട. ട്രഷറി, കോട്ടയം), ടി കെ അരവിന്ദാക്ഷൻ നായർ (റിട്ട. കെഎസ്ഇബി), ടി കെ ഗോപിനാഥൻ (റിട്ട. കേന്ദ്ര ഗവ.), ടി കെ ഉണ്ണികൃഷ്ണൻ (ബാംഗ്ളൂർ), ടി കെ ഉഷാകുമാരി (റിട്ട. കേന്ദ്ര ഗവ.) ടി കെ സുഭദ്രാ കുമാരി (റിട്ട. കേന്ദ്ര ഗവ.) ടി കെ ഇന്ദിരാ മണി(കേന്ദ്ര ഗവ: ഡിഫൻസ് ) മരുമക്കൾ: പരേതയായ പത്മകുമാരി പെരുമ്പാവൂർ ,എൻ രാധാകൃഷ്ണൻ നായർ പുതുപ്പള്ളി, സീത മാരാരിക്കുളം, രാധാമണി കുമാരനല്ലൂർ, ഓമന പൊൻകുന്നം, ജനാർദ്ദനൻ ഏഴംകുളം, മുകുന്ദൻ ആലുവ, ദാമോദരൻ പട്ടാമ്പി .

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.