കോട്ടയം നഗരത്തിലെ  സ്കൂളുകളിൽ ഇഷ്ടംപോലെ കുടിവെള്ളം : പദ്ധതിയുമായി കോട്ടയം നഗരസഭ

കോട്ടയം :  നഗരസഭയിലെ എല്ലാ സ്കൂളിലും വാട്ടർ പ്യൂരിഫെയർ എത്തിക്കുന്ന പദ്ധതിയ്ക്ക് കോട്ടയം നഗരത്തിൽ തുടക്കമായി. കോട്ടയം  മോഡൽ സ്കൂളിലാണ് പദ്ധതിയ്ക്ക് തുടക്കമായി.   കോട്ടയം നഗരസഭ വിദ്യാഭ്യാസ കലാ കായിക സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ കെ.ശങ്കരൻ പദ്ധതി ഉദ്ഘാടനം ചെയ്തു.  25 ലക്ഷം രൂപ മുടക്കി നടപ്പാക്കുന്ന പദ്ധതിയിൽ കഴിഞ്ഞവർഷംഹയർസെക്കൻഡറി സ്കൂളുകൾക്ക് വാട്ടർ പ്യൂരിഫയർ വിതരണം ചെയ്തിരുന്നു. കഴിഞ്ഞവർഷം കോട്ടയം നഗരസഭയുടെ നേതൃത്വത്തിൽ മോഡൽ സ്കൂളിൽ കമ്പ്യൂട്ടറുകളും പഠനോപകരണങ്ങളും അടക്കമുള്ളവ വിതരണം ചെയ്തിരുന്നു. വരും ദിവസങ്ങളിൽ മികച്ച രീതിയിൽ തന്നെ കോട്ടയം നഗരസഭയിലുള്ള സ്കൂളുകളിൽ പ്രവർത്തനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് വാർഡ് കൗൺസിലർ ജയമോൾ ജോസഫ്
പ്രിൻസിപ്പാൾ മഞ്ജുള.സി
ഹെഡ്മാസ്റ്റർ രവീന്ദ്രൻ
എന്നിവർ പങ്കെടുത്തു

Hot Topics

Related Articles