കേരളത്തിന് മൂന്നാം വന്ദേ ഭാരത് : വണ്ടി ഓടുക കൊച്ചിയിൽ നിന്ന് 

കൊച്ചി : കേരളത്തില്‍ ആദ്യ വന്ദേഭാരത് ട്രെയിന്‍ അനുവദിച്ച്‌ ഒരു വര്‍ഷം പിന്നിടുമ്ബോള്‍ മൂന്നാം വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നുവെന്ന സന്തോഷ വാര്‍ത്തയാണ് മലയാളികളെ തേടിയെത്തുന്നത്.ഇതിനായി രണ്ട് റൂട്ടുകളാണ് റെയില്‍വേ പരിഗണിച്ചത്. തിരുവനന്തപുരം – കോയമ്ബത്തൂര്‍ റൂട്ടും ഒപ്പം കൊച്ചി – ബംഗളൂരു റൂട്ടുകളാണ് ആലോചനയിലുണ്ടായിരുന്നത്. ഇതില്‍ കൊച്ചി – ബംഗളൂരു ട്രെയിന്‍ ആയിരിക്കും ഓടിത്തുടങ്ങുക. അടുത്ത മാസം മുതല്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് റെയില്‍വേ അധികൃതരില്‍ നിന്ന് ലഭിക്കുന്ന വിവരം.

തിരുവനന്തപുരത്ത് നിന്ന് ഷൊര്‍ണൂര്‍ ജംഗ്ഷന്‍ വഴി ദിവസേന കാസര്‍കോടേക്ക് വന്ദേഭാരത് ട്രെയിന്‍ രണ്ടെണ്ണം ഓടുന്നുണ്ട്. അതുകൊണ്ട് തന്നെ തിരുവനന്തപുരം മുതല്‍ കോയമ്ബത്തൂര്‍ വരെയുള്ള റൂട്ട് ലാഭത്തിലാകില്ലെന്ന കണക്ക്കൂട്ടലാണ് കൊച്ചി – ബംഗളൂരു റൂട്ടിന് മേല്‍ക്കൈ ലഭിക്കാന്‍ കാരണം. മാത്രവുമല്ല ആയിരക്കണക്കിന് മലയാളികള്‍ ജോലി ചെയ്യുന്ന ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് വന്ദേഭാരത് ട്രെയിന്‍ ഓടിയാല്‍ അത് സൂപ്പര്‍ഹിറ്റ് ആകുമെന്ന വിലയിരുത്തലാണ് റെയില്‍വേയ്ക്കും ഉള്ളത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നേരത്തെ തന്നെ ഈ റൂട്ട് പരിഗണിച്ചെങ്കിലും കേരളത്തിലെത്തിച്ച ട്രെയിന്‍ പിന്നീട് മടക്കി കൊണ്ടുപോയിരുന്നു. ദിവസവും രാവിലെ എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി തിരികെ എറണാകുളത്ത് എത്തുന്ന രീതിയിലായിരിക്കും ക്രമീകരണം എന്നാണ് റിപ്പോര്‍ട്ട്. രാവിലെ അഞ്ച് മണിക്ക് പുറപ്പെട്ട് ഉച്ചയ്ക്ക് 1.35ന് ബംഗളൂരുവില്‍ എത്തുന്ന വന്ദേഭാരത് ഉച്ചയ്ക്ക് 2.05ന് ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് രാത്രി 10.45ന് എറണാകുളത്ത് തിരികെ എത്തുന്നതായിരിക്കും ക്രമീകരണം എന്നാണ് വിവരം.

കേരളത്തില്‍ എറണാകുളത്തിന് പുറമേ തൃശൂര്‍, പാലക്കാട് എന്നിവയായിരിക്കും എട്ട് കോച്ചുകളുള്ള ട്രെയിനിന് സ്‌റ്റോപ്പുകളുണ്ടായിരിക്കുക. കോയമ്ബത്തൂരിലും സ്റ്റോപ് ഉണ്ടാകും. കേരളത്തില്‍ തിരുവനന്തപുരം- മംഗലാപുരം റൂട്ടിലാണ് നിലവില്‍ രണ്ട് വന്ദേഭാരത് ട്രെയിനുകളും ഓടുന്നത്. ഈ രണ്ട് ട്രെയിനുകള്‍ക്കും ടിക്കറ്റിന് വലിയ ഡിമാന്‍ഡ് ആണ് ഉള്ളത്.

Hot Topics

Related Articles