കൈ വേദനിക്കാതെ എങ്ങനെ ഇഡിയപ്പം ഉണ്ടാക്കാം : ഈ പൊടിക്കൈകൾ പ്രയോഗിച്ചാൽ മതി

കൊച്ചി :  അല്ലെങ്കില്‍ നൂലപ്പം ഇഷ്ടമില്ലാത്ത മലയാളികള്‍ കുറവായിരിക്കും. എന്നാല്‍ മിക്കവർക്കും ഉണ്ടാക്കാൻ മടിയുള്ള ഒരു വിഭവമാണിത്. ഇഡിയപ്പം തയ്യാറാക്കാൻ അത്ര എളുപ്പമല്ല എന്നതാണ് ഇതിന് കാരണം. മാവ് സേവനാഴിയില്‍ എടുത്ത് കറക്കി ഉണ്ടാക്കുന്നതായതിനാല്‍ എളുപ്പത്തില്‍ ഇത് തയ്യാറാക്കാനാവില്ല. എന്നാല്‍ സേവനാഴി ഇല്ലാതെ വളരെ എളുപ്പത്തില്‍ നല്ല സോഫ്‌ട് നൂലപ്പം തയ്യാറാക്കാൻ കഴിഞ്ഞാലോ? എങ്ങനെയെന്ന് നോക്കാം.

ആദ്യം ഒരു പാത്രത്തില്‍ ആവശ്യത്തിന് അരിപ്പൊടി എടുക്കണം. ഇതില്‍ ഉപ്പും ഒന്നര ടീസ്‌പൂണ്‍ വെളിച്ചെണ്ണയും ചേർത്തതിനുശേഷം എല്ലാം നന്നായി യോജിപ്പിച്ചുകൊടുക്കണം. ഇതിലേയ്ക്ക് നല്ല ചൂടുവെള്ളം ഒഴിച്ച്‌ മാവ് സ്‌പൂണ്‍ വച്ചുതന്നെ കുഴച്ചെടുക്കാം. ഇത് ഒരു പത്തുമിനിട്ടുനേരം അടച്ചുവച്ചതിനുശേഷം ചൂട് തണുക്കുമ്ബോള്‍ കൈകൊണ്ട് നന്നായി കുഴച്ചെടുത്ത് ബോള്‍ രൂപത്തില്‍ ആക്കിയെടുക്കാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇനി സേവനാഴിക്ക് പകരമായി പച്ചക്കറിയോ ചീസോ ഗ്രേറ്റ് ചെയ്യാൻ ഉപയോഗിക്കുന്ന ഗ്രേറ്റർ എടുത്ത് വാഴയിലോ അല്ലെങ്കില്‍ ഇഡിയപ്പം പാത്രത്തില്‍ നേരിട്ടോ മാവ് ഗ്രേറ്റ് ചെയ്‌തെടുക്കാം. സേവനാഴിയിലേത് പോലെ വട്ടത്തില്‍ കറക്കിയെടുക്കാൻ സാധിക്കില്ലെങ്കിലും നല്ല നൂലുപോലെ മാവ് കിട്ടും. ഇനി മാവിന്റെ മുകളിലേയ്ക്ക് തേങ്ങ ചിരകിയത് ചേർത്തുകൊടുത്തതിനുശേഷം നൂലപ്പം വേവിച്ചെടുക്കാം. വെറും 20 മിനിട്ടില്‍ നൂലപ്പം റെഡിയായി.

Hot Topics

Related Articles