നായക സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയ അതുല്യ നടൻ ; മലയാള സിനിമാതാരങ്ങള്‍ക്കിടയിലെ ഒരേ ഒരു മാസ്റ്റര്‍ ; സത്യനേശന്‍ നാടാരെന്ന സത്യൻ മാസ്റ്ററുടെ മരണമില്ലാത്ത ഓർമ്മകൾ ജ്വലിക്കുമ്പോൾ

മുവി ഡെസ്ക്ക് ; മലയാളി ആസ്വാദക ഹൃദയങ്ങളിൽ അഭിനയത്തിന്റെ പുതിയ തലങ്ങൾ സമ്മാനിച്ച സത്യൻ മാസ്റ്റർ ഓർമ്മയായിട്ട് ഇന്ന് 52 വർഷം. മലയാള സിനിമയുടെ സുവര്‍ണകാലത്തിന്റെ പതാകാവാഹകരിലൊരാളായിരുന്നു സത്യന്‍. മലയാള സിനിമയെ അതിനാടകീയതയില്‍ നിന്നും സ്വാഭാവിക അഭിനയത്തിന്റെ കളരിയിലേക്ക് കൈപിടിച്ചു കൊണ്ടുവന്ന സത്യന്‍ മാസ്റ്റര്‍ രണ്ടു പതിറ്റാണ്ടോളം തുടര്‍ന്ന അഭിനയ ജീവിതത്തിനിടയില്‍, നൂറ്റിയമ്പതോളം സിനിമകളില്‍ അഭിനയിച്ച്‌ സൂപ്പര്‍താരപദവിയിലെത്തിയ മലയാളത്തിന്റെ അതുല്യ നടൻ.

Advertisements

വളരെ ലളിതമെന്ന് തോന്നിപ്പിച്ച അഭിനയശൈലിയും ശരീര ഭാഷയില്‍ അസാധ്യമായ ആഴങ്ങളും ഉള്ള മലയാളത്തിന്റെ സ്വന്തം സത്യന്‍ മാസ്റ്റര്‍. ഒരു തവണയെങ്കിലും സിനിമയില്‍ സത്യനെ കണ്ടവര്‍ക്ക് വര്‍ഷങ്ങള്‍ക്കപ്പുറവും സത്യന്‍ അവിസ്മരണീയനാണ്. മലയാള സിനിമയില്‍ നായക സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയ അതുല്യ നടനായിരുന്നു സത്യന്‍. അധ്യാപകന്‍, ഗുമസ്തന്‍, പട്ടാളക്കാരന്‍, പൊലീസ് , നാടക നടന്‍ അങ്ങിനെ ജീവിതത്തില്‍ പല വിധ വേഷങ്ങള്‍ ചെയ്ത സത്യനേശന്‍ നാടാരെന്ന തിരുവന്തപുരംകാരന്‍ മലയാള സിനിമയിലെ സത്യന്‍ മാസ്റ്ററായത് പകരംവെക്കാനില്ലാത്ത അഭിനയ പാടവം കൊണ്ടാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആദ്യ സിനിമ ത്യാഗ സീമ, വെളിച്ചം കണ്ടില്ലെങ്കിലും 1952ല്‍ പുറത്തിറങ്ങിയ ആത്മസഖി വന്‍ വിജയമായി. പിന്നെ, തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല സത്യന്. നീലക്കുയിലിലെ ശ്രീധരന്‍നായര്‍ , തച്ചോളി ഒതേനന്‍, ഓടയില്‍ നിന്നിലെ പപ്പു, ചെമ്മീനിലെ പളനി , മൂലധനത്തിലെ കമ്മ്യൂണിസ്റ്റ് നേതാവ് രവി, അനുഭവങ്ങള്‍ പാളിച്ചകളിലെ ചെല്ലപ്പന്‍ അങ്ങനെ സത്യന്റെ ഒരുപാട് കഥാപാത്രങ്ങള്‍ മലയാളത്തിനിന്നും പ്രിയങ്കരമാണ്.

സൂപ്പര്‍ സ്റ്റാറായി തിളങ്ങുന്ന സമയത്ത് അപ്രതീക്ഷിതമായെത്തിയ കാന്‍സര്‍ സിനിമയിലെ നായകന്റെ ജീവിതത്തില്‍ വില്ലനായി. വേദന കടിച്ചമര്‍ത്തി ഹൃദയത്തോട് ചേര്‍ന്ന സിനിമക്കൊപ്പം പിന്നെയും നീങ്ങിയെങ്കിലും രണ്ട് വര്‍ഷത്തിനപ്പുറം അത് പോയില്ല. 1971ലെ ഇതേ ദിനം , 51 ആം വയസില്‍ ആ കലാജീവിതം തിരശീലക്ക് പിന്നിലേക്ക് മാഞ്ഞു. മലയാള സിനിമ സത്യന് നല്‍കിയ ആ സിംഹാസനം പകരക്കാരനില്ലാതെ ഇന്നും ഒഴിഞ്ഞുകിടക്കുകയാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.