കേരളത്തിലെ സാമൂഹിക ദ്രോഹികളുടെ താവളമായി പിണറായിയുടെ പാർട്ടി മാറി : മിണ്ടുന്നവരെല്ലാം പ്രതിയാകും : പിണറായിക്കെതിരെ പറയുന്നവരെ കേസിൽ കുടുക്കും : പി.സി ജോർജ് 

കോട്ടയം : കേരളത്തിലെ സാമൂഹിക ദ്രോഹികളുടെ താവളമായി പിണറായിയുടെ പാർട്ടി മാറിയതായി കേരള ജനപക്ഷം (സെക്യുലർ) ചെയർമാൻ പി.സി ജോർജ്. സർക്കാരിനും പാർട്ടിയ്ക്കും എതിരായി പ്രവർത്തിക്കുന്നവരെ എല്ലാം കേസിൽ പ്രതിയാക്കുകയാണ്. എല്ലാവർക്കും ഇതോടെ മിണ്ടാൻ പേടിയാകും. പിണറായി സ്റ്റാലിനല്ല , മുസോളിനിയായി മാറി. ഏഷ്യാനെറ്റ് റിപ്പോർട്ടർക്ക് എതിരെ പോലും കെസെടുക്കുന്ന സ്ഥിതിയാണ് ഇപ്പോൾ കേരളത്തിൽ. ആദ്യം പ്രതികരിച്ച തന്നെ കേസെടുത്ത് ഇല്ലാതാക്കാനാണ് ശ്രമം നടത്തുന്നത്. ഇത് കേരളത്തിലെ ജനം മനസിലാക്കുമെന്നും അദേഹം പറഞ്ഞു. 

സോളാർ കേസിലെ പ്രതിയായ സ്ത്രീ, ഉമ്മൻ ചാണ്ടിയുടെ കാൽ പിടിച്ച് മാപ്പ് പറയണം. തല്ലിക്കൊന്ന് കുഴിച്ചിട്ടാലും എൽ ഡി എഫിന്റെ ഭാഗമാകാനില്ല. കേന്ദ്ര നേതൃത്വം ബി.ജെ പി യിൽ മാറ്റം വരുത്തുന്നുണ്ട്. ഇത് വഴി കേരളത്തിൽ ബി.ജെ.പി മാറ്റം വരുത്തിയേക്കും. കോൺഗ്രസിനുള്ളിലെ അടിയും , പിണറായിയുടെ കാശും ചേർന്ന് വിജയം പിടിച്ച് വാങ്ങുമെന്നും അദേഹം പറഞ്ഞു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരള കോൺഗ്രസ് ഇല്ലാതാകും. കേരള കോൺഗ്രസ് എവിടെയും എപ്പോൾ വേണമെങ്കിലും പോകാൻ തയ്യാറുള്ളവരാണെന്നും പി.സി ജോർജ് പറഞ്ഞു. 

Hot Topics

Related Articles