ബിപോർജോയ് ചുഴലിക്കാറ്റ് തീരത്തേക്ക് : കേരളത്തിൽ അടുത്ത 4 ദിവസം ഇടി മിന്നലോടു കൂടിയ മഴ തുടരാൻ സാധ്യത

തിരുവനന്തപുരം: കേരളത്തിൽ അടുത്ത 4 ദിവസം ഇടി മിന്നലോടുകൂടിയ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് . അടുത്ത 3 മണിക്കൂറിൽ കാസർഗോഡ് ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

അതേസമയം ബിപോർജോയ് ചുഴലിക്കാറ്റ് ഇന്ന് ഗുജറാത്ത്‌ തീരത്തെത്തും. മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കുമെന്നാണ് പ്രവചനം. കനത്ത മഴയ്ക്കും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വടക്ക് കിഴക്കൻ അറബിക്കടലിനു മുകളിൽ അതിതീവ്ര ചുഴലിക്കാറ്റായി ജാഖു പോർട്ടിനു 180 കിലോമീറ്റർ അകലെയായാണ് ഇപ്പോള്‍ ബിപോർജോയ് സ്ഥിതിചെയ്യുന്നത്. വടക്ക് കിഴക്ക് ദിശയിൽ സൗരാഷ്ട്ര & കച്ചിനോട് ചേർന്നുള്ള പാകിസ്ഥാൻ തീരത്ത് മാണ്ഡവിക്കും ഗുജറാത്തിലെ ജാഖു പോർട്ടിനു സമീപം ഇന്ന് വൈകുന്നേരത്തോടെ ബിപോർജോയ് ചുഴലിക്കാറ്റ് എത്തുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം.

ഗുജറാത്തിലെ കച്ച്, ദേവഭൂമി ദ്വാരക, ജാംനഗർ എന്നീ ജില്ലകളെയാണ് ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യത. ഇത് വരെ അര ലക്ഷത്തോളം പേരെ വിവിധ ഭാഗങ്ങളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചു. ജനങ്ങളോട് പരമാവധി വീടുകൾക്കുള്ളിൽ തന്നെ കഴിയാൻ സർക്കാർ നിർദേശം നൽകി. ബീച്ചുകളും തുറമുഖങ്ങളും എല്ലാം അടച്ചിട്ടുണ്ട്.

Hot Topics

Related Articles