കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം ; തിരുവനന്തപുരം മുതൽ ഇടുക്കി വരെ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. പുതിയ കാലാസ്ഥാ മുന്നറിയിപ്പ് പ്രകാരം ഇടുക്കി മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. 

തെക്ക് കിഴക്കൻ ജാർഖണ്ഡിന് മുകളിൽ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. കോമോറിൻ തീരത്തായി ഒരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഇവയുടെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുന്നത്. അതേസമയം, നെയ്യാർ ഡാമിന്റെ ഒന്നു മുതൽ നാലു വരെയുള്ള ഷട്ടറുകൾ ഇന്ന്(സെപ്റ്റംബർ – 22) ഉച്ചതിരിഞ്ഞ് 03:00ന് 20cm വീതം(ആകെ 80cm) ഉയർത്തുമെന്നും സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് 1.30 യ്ക്കാണ് അറിയിപ്പ് പുറപ്പെടുവിച്ചത്.

Hot Topics

Related Articles