സ്വർഗത്തിലേയ്ക്കുള്ള ഗോവണി കയറിയ സഞ്ചാരി വീണ് മരിച്ചു : മരിച്ചത് 300 അടി താഴ്ചയിലേയ്ക്ക് വീണ്

വിയന്ന : ഓസ്ട്രിയയിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ‘സ്റ്റെയര്‍വേ ടു ഹെവൻ’ കയറവേ, വിനോദ സഞ്ചാരി കാല്‍തെന്നി വീണ് മരിച്ചു. ഓസ്ട്രിയൻ പര്‍വതത്തില്‍ സ്ഥാപിച്ച വളരെ ഇടുങ്ങിയ രീതിയിലുള്ള ഗോവണിയില്‍ ഒറ്റയ്ക്ക് കയറുന്നതിനിടെ 300 അടി താഴ്ചയിലേക്ക് വീണാണ് ബ്രിട്ടൻ സ്വദേശിയായ യുവാവ് മരിച്ചത്. എന്നാല്‍, മരിച്ച 42-കാരന്റെ പേരടക്കമുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

“സ്വര്‍ഗ്ഗത്തിലേക്കുള്ള ഗോവണി” എന്നറിയപ്പെടുന്ന ഈ ഏരിയല്‍ ഗോവണി, ഓസ്ട്രിയയിലെ സാല്‍സ്ബര്‍ഗിന് പുറത്തുള്ള ഡോണര്‍കോഗല്‍ പര്‍വതത്തിന്റെ താഴ്വാരത്തെ ഉയര്‍ന്ന ഭാഗവുമായി ബന്ധിപ്പിക്കുന്നു. കണ്ടാല്‍ തന്നെ ഭയം തോന്നുന്ന വിധമാണ് പടികളുടെ നിര്‍മാണം. മനോഹരമായ ഇൻസ്റ്റാഗ്രാം ഫോട്ടോകള്‍ തേടുന്ന വിനോദസഞ്ചാരികള്‍ക്കിടയില്‍ ഈ പ്രദേശം ജനപ്രിയമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അപകടത്തെത്തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തന ഹെലികോപ്റ്ററുകളും സംഭവസ്ഥലത്തേക്ക് കുതിച്ചെങ്കിലും ആളെ രക്ഷിക്കാനായില്ല. അല്‍പസമയത്തിനുശേഷം രക്ഷാപ്രവര്‍ത്തകര്‍ മൃതദേഹം പുറത്തെടുത്തു.

Hot Topics

Related Articles