കേരളത്തിലെ ട്രെയിൻ സർവീസുകളിൽ ഇന്ന് മുതൽ മാറ്റം ; പുതിയ സമയക്രമം ഇതാ

തിരുവനന്തപുരം: കേരളത്തിലെ ട്രെയിൻ സർവീസുകളിൽ ഇന്ന് മുതൽ മാറ്റം. തിരുവനന്തപുരം -മധുര അമൃത എക്‌സ്പ്രസ് ഇന്ന് മുതൽ രാമേശ്വരം വരെ സർവീസ് നടത്തും. ഗുരുവായൂർ പുനലൂർ എക്‌സ്പ്രസ് മധുരയിലേക്ക് നീട്ടി. തിരുനെൽവേലി -പാലക്കാട് പാലരുവി എക്‌സ്പ്രസ് തൂത്തുകുടി വരെ ആകും സർവീസ് നടത്തുക. ഇതിന് പുറമെ തിരുവനന്തപുരം, പാലക്കാട് ഡിവിഷൻ ഉൾപ്പെടുന്ന സതേൺ റെയിൽവേക്ക് കീഴിലെ 34 ട്രെയിനുകളുടെ വേഗത കൂട്ടി. ഒപ്പം 199 ട്രെയിനുകൾക്ക് അധിക സ്റ്റോപ്പുകളും അനുവദിച്ചു.

പുതിയ സമയക്രമം

  1. എറണാകുളം -തിരുവനനന്തപുരം വഞ്ചിനാട് എക്സ്പ്രസ് രാവിലെ 05.05ന് പുറപ്പെടും
  2. കൊല്ലം- ചെന്നൈ എഗ്മൂർ ട്രെയിൻ ഉച്ചയ്ക്ക് 02.50ന് പുറപ്പെടും
  3. എറണാകുളം- കാരയ്ക്കൽ എക്സ്പ്രസ് 10.25ന് പുറപ്പെടും
  4. ഷൊർണ്ണൂർ- കണ്ണൂർ മെമു വൈകിട്ട് 05.00ന് പുറപ്പെടും
  5. ഷൊർണൂർ- എറണാകുളം മെമു പുലർച്ചെ 4.30ന് പുറപ്പെടും
  6. എറണാകുളം- ആലപ്പുഴ മെമു 07.50ന് പുറപ്പെടും
  7. എറണാകുളം- കായംകുളം മെമു വൈകിട്ട് 06.05ന് പുറപ്പെടും
  8. കൊല്ലം- എറണാകുളം മെമു രാത്രി 09.05ന് പുറപ്പെടും
  9. കൊല്ലം- കോട്ടയം മെമു ഉച്ച കഴിഞ്ഞ് 2.40ന് പുറപ്പെടും
  10. കായംകുളം- എറണാകുളം മെമു ഉച്ചതിരിഞ്ഞ് 3.20ന് പുറപ്പെടും.

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൂടാതെ ട്രെയിനുകൾ എത്തിച്ചേരുന്ന സമയത്തിലും മാറ്റമുണ്ട്.

1.തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി രാത്രി 12.50ന് എത്തിച്ചേരും
2.എറണാകുളം- തിരുവനന്തപുരം വഞ്ചിനാട് 10.00മണിക്ക് എത്തിച്ചേരും
3.ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് രാത്രി 12.30ന് എത്തിച്ചേരും
4.മംഗലൂരു- കോഴിക്കോട് എക്സ്പ്രസ് രാവിലെ 10.25ന് എത്തിച്ചേരും
5.ചെന്നൈ- കൊല്ലം അനന്തപുരം ട്രെയിൻ 11.15ന് എത്തിച്ചേരും
6.പൂണെ- കന്യാകുമാരി എക്സ്പ്രസ് 11.50ന് എത്തിച്ചേരും
7.മധുര- തിരുവനന്തപുരം അമൃത എക്സ്പ്രസ് 04.45ന് എത്തിച്ചേരും
8.മംഗളൂരു- തിരുവനന്തപുരം ട്രെയിൻ രാവിലെ 09ന് എത്തിച്ചേരും
9.ബംഗളൂരു- കൊച്ചുവേളി എക്സ്പ്രസ് 9.55ന് എത്തിച്ചേരും
10.ഗുരുവായൂർ- തിരുവനന്തപുരം ഇന്‍റർസിറ്റി 09.45ന് എത്തിച്ചേരും.

Hot Topics

Related Articles