സ്ത്രീകളുടെ ആരോഗ്യത്തിന് ഭീഷണി ഫുഡ് ഫോബിയ ഉള്‍പ്പടെയുള്ള അന്ധവിശ്വാസങ്ങള്‍

തിരുവനന്തപുരം: ഫുഡ് ഫോബിയ ഉള്‍പ്പടെയുള്ള അന്ധവിശ്വാസങ്ങളാണ് സ്ത്രീകളുടെ ആരോഗ്യത്തെ ബാധിക്കുന്നതെന്ന് സ്വതന്ത്രചിന്തകയും പ്രഭാഷകയുമായ മനൂജ മൈത്രി. മസിലുകള്‍ പുരുഷ ശരീരത്തിനു മാത്രമല്ല സ്ത്രീകള്‍ക്കും വേണം. സ്ത്രീകളുടെ ആരോഗ്യസുസ്ഥിരതയ്ക്ക് മസിലുകള്‍ ആവശ്യമാണ്. മസിലുകള്‍ക്ക് ആവശ്യമായ പ്രോട്ടീന്‍ ഉള്‍പ്പടെയുള്ളവ സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ല. ഇതിനു കാരണം സമൂഹം പൊതുവേ പ്രചരിപ്പിക്കുന്ന ഭക്ഷണ അന്ധവിശ്വാസങ്ങളാണെന്നും മനൂജ മൈത്രി. സ്ത്രീയുടെ അഴക് പുരുഷന്‍മാരുടെ ആകര്‍ഷണത്തിനു വേണ്ടി മാത്രമുള്ളതല്ല. ചില സ്ത്രീ പക്ഷ രാഷ്ട്രീയ പ്രൊപഗന്‍യാണ് സ്ത്രീകളെ ഇക്കാര്യങ്ങളില്‍ പിന്നോട്ടടിപ്പിക്കുന്നത്. സ്ത്രീപക്ഷ രാഷ്ട്രീയം ശരീരത്തിനറിയില്ലെന്നും ശരീരത്തിന് ആവശ്യമുള്ളത് ഭക്ഷണത്തിലൂടെ നല്‍കണമെന്നും മനൂജ പറഞ്ഞു. തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ എസന്‍സ് ഗ്ലോബല്‍ സംഘടിപ്പിച്ച ലിറ്റ്മസ് 23യില്‍ ഡംപ് ഹെര്‍ എന്ന പ്രസന്റേഷന്‍ അവതരിപ്പിക്കുകയായിരുന്നു മനൂജ മൈത്രി.

ജയിംസ് കുരീക്കാട്ടില്‍ (വിശുദ്ധ അശ്ലീലങ്ങള്‍), പത്താം മാനം (പൗലോസ് തോമസ്), വേഷം മാറുന്ന ദൈവങ്ങള്‍ (ടോമി സെബാസ്റ്റിയന്‍) എന്നിവരുടെ പ്രസന്റേഷനുകളും നടന്നു.
ഹിന്ദുത്വ ഇന്ത്യയ്ക്ക് അപകടമോ?, ഇസ്ലാം അപരവത്കരണവും ഫോബിയയും, നവ ലിബറല്‍ നയങ്ങള്‍ ഗുണമോ ദോഷമോ?, ഏകസിവില്‍ കോഡ് ആവശ്യമുണ്ടോ? എന്നീ വിഷയങ്ങളില്‍് സംവാദങ്ങള്‍ സംഘടിപ്പിന്നുണ്ട്. ഹിന്ദുത്വ രാഷ്ട്രീയം രാജ്യത്തിന് അപകടമോ’ എന്ന സംവാദത്തില്‍, എഴുത്തുകാരനും പ്രഭാഷകനുമായ സി.രവിചന്ദ്രനും, ബിജെപി വക്താവ് സന്ദീവ് വാചസ്പതിയുമാണ് മാറ്റുരക്കുന്നത്.’നവലിബറല്‍ ആശയങ്ങള്‍ ഗുണമോ ദോഷമോ’, എന്നതാണ് ലിറ്റ്മസില്‍ നടക്കുന്ന അടുത്ത സംവാദം. സ്വന്തന്ത്രചിന്തകന്‍ അഭിലാഷ് കൃഷ്ണനും, ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രതിനിധി ടി.കെ ദേവരാജനുമാണ് ഇതില്‍ സംവദിക്കുന്നത്. ‘ഇസ്‌ളാം: അപരവത്കരണവും ഫോബിയയും’ എന്ന വിഷയത്തില്‍ സ്വതന്ത്രചിന്തകന്‍ ആരിഫ് ഹുസൈന്‍ തെരുവത്തും, മലപ്പുറം എടവണ്ണ ജാമിഅഃ നദ്വിയ്യഃ അറബിക് കോളജിന്റെ ഡയറക്ടര്‍ ആദില്‍ അതീഫ് സ്വലാഹിയും പങ്കെടുക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൂടാതെ മനുജ മൈത്രി (ഡംപ് ഹെര്‍), ജെയിംസ് കുരീക്കാട്ടില്‍ (വിശുദ്ധ അശ്ലീലങ്ങള്‍), പത്താം മാനം (പൗലോസ് തോമസ്), വേഷം മാറുന്ന ദൈവങ്ങള്‍ (ടോമി സെബാസ്റ്റിയന്‍) എന്നിവരുടെ പ്രസന്റേഷനുകളും നടക്കും. ഇരകളുടെ സുവിശേഷം എന്ന ചര്‍ച്ചാ പരിപാടിയില്‍ അബ്ദുല്‍ ഖാദര്‍ പുതിയങ്ങാടി, ടി.ജെ. ജോസഫ്, യാസിന്‍ ഒമര്‍ എന്നിവരും, ഭീതി വ്യാപാരം-ശാസ്ത്ര-മനശാസ്ത്ര ചര്‍ച്ചയില്‍ ഡോ. ഹരീഷ് കൃഷ്ണന്‍, ഡോ. കെ.എം. ശ്രീകുമാര്‍, പ്രീതി പരമേശ്വരന്‍ എന്നിവരും പങ്കെടുക്കും. പരിണാമത്തെ സംബന്ധിച്ച് എന്തും ചോദിക്കാനായി ജീന്‍ ഓണ്‍ എന്ന ചോദ്യോത്തര പരിപാടി ഉച്ചയ്ക്ക് ശേഷം 2.10ന് നടക്കും. ആര്‍. ചന്ദ്രശേഖര്‍, ദിലീപ് മാമ്പള്ളി, നിഷാദ് കൈപ്പിള്ളി, കൃഷ്ണ പ്രസാദ്, ടി.ആര്‍. ആനന്ദ് എന്നിവര്‍ പങ്കെടുക്കും. രാസ-മെഡിക്കല്‍ ഭീതി വിഷയമാക്കുന്ന ആയുഷ്മാന്‍ ഭവ: എന്ന സംഭാഷണ പരിപാടിയില്‍ ഡോ. അബി ഫിലിപ്പ്, ഡോ. കാനാ സുരേശന്‍ എന്നിവര്‍ പങ്കെടുക്കും.

Hot Topics

Related Articles