ലോക റെക്കോർഡും ഏഷ്യൻ റെക്കോർഡും സ്വന്തമാക്കി സി.എം.
എസ് കോളേജ്

യൂണിവേഴ്സൽ റെക്കോർഡ്സ് ഫോർത്തിന്റെ ലോകറെക്കോർഡും ഏഷ്യൻ റെക്കോർഡും കരസ്ഥമാക്കി സി. എം എസ് കോളേജ്. ലോകത്തെ ഏറ്റവും വിസ്തീർണം കൂടിയ സിമന്റിൽ നിർമ്മിച്ച റിലീഫ് ശില്പങ്ങൾക്കാണ് ലോക റെക്കോർഡ് ലഭിച്ചത്. നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ നിർമ്മിച്ച രണ്ട് കിലോമീറ്റർ നീളമുള്ള ലഹരിവിരുദ്ധ ബോധവൽക്കരണ പോസ്റ്ററാണ് ഏഷ്യൻ റെക്കോർഡ് നേടി കൊടുത്തത്. യൂണിവേഴ്സൽ റെക്കോർഡ്സ് ഫോറം ജനറൽ സെക്രട്ടറി. ഗിന്നസ് സുനിൽ ജോസഫിൽ നിന്നും പ്രിൻസിപ്പൽ ഡോ. വർഗീസ്‌ സി. ജോഷ്വാ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. ലോകത്തെ ഏറ്റവും നീളം കൂടിയ താടിയുള്ള രണ്ടാമത്തെ വ്യക്തിയായ പ്രവീൺ പരമേശ്വരൻ മുഖ്യ അതിഥിയായി. പ്രോഗ്രാം ഓഫീസർ ഡോ കെ.ആർ. അജീഷ്, ഡോ അമൃത റിനു എബ്രഹാം, റ്റി. ആർ. ഉദയകുമാർ, കോളേജ് ബർസാർ റവ. ചെറിയാൻ തോമസ്, റവ. റ്റിബു ജോർജ് എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles