വന്യജീവി ആക്രമണത്തിൽ ഇരകളായവർക്കുള്ള നഷ്ടപരിഹാരതുക അടിയന്തരമായി നൽകണം കർഷക യൂണിയൻ (എം)

കോട്ടയം: വന്യജീവി ആക്രമണത്തിൽ ഇരകളായവർക്കുള്ള നഷ്ടപരിഹാരതുക അടിയന്തിരമായി വിതരണം ചെയ്യുവാൻ വനം വകുപ്പ് തയ്യാറാകണമെന്ന് കേരള കർഷക യൂണിയൻ എം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.എണ്ണായിരത്തി മുന്നൂറ് അപേക്ഷകൾ നഷ്ടപരിഹാരത്തിനായി വനംവകുപ്പ് ഓഫീസിൽ കെട്ടികിടക്കുകയാണ്.വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആശ്രിതരടക്കം നഷ്ടപരിഹാര തുകയ്ക്കായി വനംവകുപ്പ് ഓഫീസിൽ കയറിയിറങ്ങി വശം കെട്ടിരിക്കുകയാണ്.ഈവിഷയത്തിൽ അടിയന്തര പരിഗണന നൽകിയില്ലെങ്കിൽ കർഷക യൂണിയൻ എം ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം കൊടുക്കുമെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു. വന്യജീവി ആക്രമണത്തിലെ ഇരകൾക്ക് മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണൽ മാതൃകയിൽ ട്രൈബ്യൂണൽ രൂപീകരിച്ചു നഷ്ടപരിഹാര തുക സമയബന്ധിതമായി നൽകാൻ സർക്കാർ സംവിധാനം ഏർപ്പെടുത്തണമെന്ന് കേരള കോൺഗ്രസ് എം പാർട്ടിയും കർഷക യൂണിയനും നിരന്തരം ആവശ്യപ്പെട്ടു വരികയാണ്.ഇക്കാര്യത്തിൽ സർക്കാർ ഇടപെടണമെന്നും കർഷക യൂണിയൻ എം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.സംസ്ഥാന പ്രസിഡന്റ് റെജി കുന്നംകോട്ട് അദ്ധ്യക്ഷത വഹിച്ചയോഗം കർഷക യൂണിയന്റെ ചുമതല വഹിക്കുന്ന ഉന്നതാധികാര സമിതി അംഗം ഫിലിപ്പ് കുഴികുളം ഉദ്ഘാടനം ചെയ്തു നേതാക്കളായ കെ.പി ജോസഫ്, അഡ്വ.ഇസഡ് ജേക്കബ്,ഡാന്റിസ് കൂനാനിക്കൽ,എ.എച്ച് ഹഫീസ്, സേവ്യർ കളരി മുറി , ജോസ് കല്ലൂർ, ജോയി നടയിൽ, ഏഴംകുളം രാജൻ,ജോൺ മുല്ലശ്ശേരി,പയസ് കുട്ടമ്പുഴ, ജോസഫ് പൈമ്പിള്ളിൽ, ബിജു ഐക്കര, സജിമോൻ കോട്ടയ്ക്കൽ,ജോൺ വി തോമസ്,ജോണിച്ചൻ മണലിൽ, ജോസ് മുതുകാട്ടിൽ, സണ്ണി ജോസഫ്, ജേക്കബ് മാത്യു,കെ.പി കുഞ്ഞു മോൻ തുടങ്ങിയവർ പ്രസംഗിച്ചു

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.