കോട്ടയം നഗരസഭ കൗൺസിലർ ഷീനാ ബിനുവിന് എതിരെ ഗുരുതരമായ ആരോപണവുമായി വീട്ടമ്മ; ഷീനാ ബിനുവും സംഘവും നടത്തുന്ന ഹോട്ടലിലേയ്ക്ക് വൈദ്യുതി കണക്ഷൻ നേടാൻ വീട്ടമ്മയുടെ ഒപ്പിട്ട് അപേക്ഷ സമർപ്പിച്ചതായി ഗുരുതരമായ പരാതി; വീട്ടമ്മ ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ പരാതി

കോട്ടയം: കോട്ടയം നഗരസഭ 31 ആം വാർഡ് കൗൺസിലർ ഷീനാ ബിനുവിനെതിരെ വീണ്ടും ഗുരുതരമായ ആരോപണം. പാരമ്പര്യ കോൺഗ്രസ് കുടുംബത്തിന്റെ സ്ഥലത്ത് ഹോട്ടൽ നിർമ്മിക്കുകയും, ഇവിടെ നിന്ന് ഒഴിയാൻ ആവശ്യപ്പെട്ടപ്പോൾ കോടതിയിൽ പോയി സ്‌റ്റേ സമ്പാദിക്കുകയും ചെയ്ത ഷീന ബിനുവിനെതിരെയാണ് ഗുരുതരമായ ആരോപണം ഉയർന്നിരിക്കുന്നത്. ഹോട്ടലിലേയ്ക്കു വൈദ്യുതി കണക്ഷൻ എടുക്കുന്നതിനായി വിധവയായ വീട്ടമ്മയുടെ വ്യാജ ഒപ്പിട്ട് സമ്മതപത്രം കെ.എസ്.ഇ.ബിയിൽ സമർപ്പിച്ചതായാണ് പരാതി ഉയർന്നിരിക്കുന്നത്. ഗുരുതരമായ പരാതിയിൽ വീട്ടമ്മ ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. വിവരാവകാശ അപേക്ഷയുടെ പകർപ്പ് സഹിതമാണ് വീട്ടമ്മ ചിങ്ങവനം പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.

Advertisements

2022 ജൂലായ് 20 ന് നാട്ടകം കെ.എസ്.ഇബി സെക്ഷൻ ഓഫിസിൽ നൽകിയ അപേക്ഷയോടൊപ്പം സമർപ്പിച്ച സമ്മതപത്രത്തിലാണ് വ്യാജ ഒപ്പുള്ളതെന്നാണ് വീട്ടമ്മയുടെ പരാതി. കോട്ടയം മൂലവട്ടം -നാട്ടകം ഗസ്റ്റ് ഹൗസ് റോഡരികിലെ വീട്ടുമുറ്റത്താണ് കോട്ടയം നഗരസഭ കൗൺസിലർ ഷീനാ ബിനുവും സംഘവും ഹോട്ടൽ നടത്തുന്നത്. കുടുംബശ്രീ ഹോട്ടൽ എന്ന പേരിലാണ് ഷീന ഇവിടെ പ്രവർത്തനം ആരംഭിച്ചത്. ഇവിടെ ഹോട്ടൽ നടത്തുകയും, ഈ ഹോട്ടലിൽ നിന്നുള്ള മാലിന്യം പൂർണ്ണമായും വീടിന്റെ മുറ്റത്തേയ്ക്കു തള്ളുകയും ജീവനക്കാർ വീടിനു മുന്നിലിരുന്നു മദ്യപിക്കുകയും ചെയ്തതോടെ വീട്ടമ്മ ഹോട്ടൽ ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിധവയായ വീട്ടമ്മ തനിച്ചാണ് വീട്ടിൽ താമസിക്കുന്നത്. മകൻ പ്രവാസിയാണ്. ഇതേ തുടർന്ന് ഹോട്ടൽ നടത്തുന്നത് ശല്യമായതോടെയാണ് വീട്ടമ്മ ഹോട്ടൽ ഒഴിയണമെന്നു കൗൺസിലറോട് ആവശ്യപ്പെട്ടത്. എന്നാൽ, ഇതിന് തയ്യാറാകാതിരുന്ന കൗൺസിലർ കോടതിയെ സമീപിച്ച് ഹോട്ടൽ ഒഴിയുന്നതിനു സ്‌റ്റേ വാങ്ങി. തുടർന്ന് വൈദ്യുതി വിച്ഛേദിക്കുന്നതിന്റെ ഭാഗമായി വീട്ടമ്മ കെഎസ്ഇബിയെ സമീപിച്ചു. ഇതിനിടെയാണ് പ്രത്യേകമായി ഹോട്ടലിലേയ്ക്കു വൈദ്യുതി കണക്ഷൻ പ്രത്യേകമായി എടുത്തിട്ടുണ്ടെന്നു കണ്ടെത്തിയത്. തുടർന്ന്, വിവരാവകാശ അപേക്ഷ പ്രകാരം വിവരങ്ങൾ ശേഖരിച്ചതോടെയാണ് വൈദ്യുതി ക്ണക്ഷനായി നൽകിയ സത്യവാങ്ങ് മൂലത്തിൽ വ്യാജ ഒപ്പിട്ടാണ് നൽകിയതെന്നു കണ്ടെത്തിയത്.

തുടർന്ന്, വീട്ടമ്മ ചിങ്ങവനം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഗുരതരമായ ക്രമക്കേട് പ്രഥമദൃഷ്ട്യാ വ്യക്തമായിട്ടും പൊലീസ് വിഷയത്തിൽ കേസെടുത്തിട്ടില്ല. ഇതിനിടെ തന്റെ വീട്ടുമുറ്റത്ത് നിന്നു ഹോട്ടൽ ഒഴിപ്പിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും വീട്ടമ്മ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Hot Topics

Related Articles