പത്തനംതിട്ട: പമ്പ ഇറിഗേഷൻ പ്രോജക്ടിന്റെ ഭാഗമായി റോഡ് നിര്‍മ്മാണത്തില്‍ അധികമായി അളവുകള്‍ രേഖപ്പെടുത്തി പണം തട്ടിയ കേസില്‍ മുൻ അസിസ്റ്റന്റ് എൻജിനീയറെയും, കോഴഞ്ചേരി മുന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറെയും, കരാറുകാരനെയും തിരുവനന്തപുരം വിജിലൻസ് കോടതി കഠിന തടവിനും, പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു.
2004-2005 കാലഘട്ടത്തിൽ പമ്പ ഇറിഗേഷൻ പ്രോജക്ട് ഇരവിപേരൂർ അസിസ്റ്റന്റ് എൻജിനീയറായിരുന്നു തോമസ് ജോണിനെയും, കോഴഞ്ചേരി സബ് ഡിവിഷൻ അസിസ്റ്റന്റ് എൻജിനീയർ ആയിരുന്നു ജോർജ് സാമിനേയും കരാറുകാരനായിരുന്ന ജേക്കബ് ജോണിനെയുമാണ് ചെയ്യാത്ത ജോലികൾ ചെയ്തതെന്ന് കാണിച്ചതിനും കൂടുതല്‍ അളവുകള്‍ രേഖപ്പെടുത്തി 3,06,548/- രൂപ അധികമായി കരാറുകാരന് നല്‍കിയതിന് പത്തനംതിട്ട വിജിലൻസ് യൂണിറ്റ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതികൾ കുറ്റക്കാരാണ് എന്ന് കണ്ടെത്തി പ്രതികളായ എൻജിനീയർമാരെ വിവിധ വകുപ്പുകളിലായി ആയി ആറുവർഷം വീതം കഠിന തടവിനും 1,0 5,000/- രൂപ കൊടുക്കുന്നതിനും, കരാറുകാരനായ ജേക്കബ് ജോണിനെ നാല് വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പത്തനംതിട്ട വിജിലൻസ് ഡി.വൈ.എസ്.പി സി.പി ഗോപകുമാര്‍ രജിസ്റ്റർ ചെയ്ത് മുന്‍ ഇൻസ്പെക്ടർ വി.എന്‍ സജി അന്വേഷണം നടത്തി മുന്‍ ഡി.വൈ.എസ്.പി .ബേബി ചാൾസ് കുറ്റപത്രം സമർപ്പിച്ച കേസിലാണ് തിരുവനന്തപുരം വിജിലൻസ് കോടതി ഇന്ന് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്. പ്രോസീക്യൂഷന് വേണ്ടി വിജിലന്‍സ് പബ്ലിക് പ്രോസീക്യൂട്ടർ രഞ്ജിത് കുമാർ എൽ. ആർ ഹാജരായി.