കേരള വ്യാപാരി വ്യവസായി ഏകോപനസമിതി തിരുവാർപ്പ് യൂണിറ്റ് വാർഷിക സമ്മേളനം നടത്തി

കുമരകം : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി തിരുവാർപ്പ് യൂണിറ്റിൻ്റെ 21മത് വാർഷിക സമ്മേളനവും ജില്ലാ നേതാക്കൾക്ക് സ്വീകരണവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. ഇല്ലിക്കൽ വെട്ടിക്കാട്ട് ബിൽഡിംഗിൽ നടന്ന സമ്മേളനം ജില്ലാ പ്രസിഡന്റ്‌ എം.കെ തോമസ്കുട്ടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്‌ എച്ച്.അബ്ദുൽ ലത്തീഫ് ആധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജയേഷ് കെ.എം റിപ്പോർട്ടും,കണക്കും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളെ ജില്ലാ ജനറൽ സെക്രട്ടറി എ.കെ.എൻ പണിക്കർ തെരഞ്ഞെടുത്തു.

Advertisements

പുതിയ ഭാരവാഹികൾ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രസിഡന്റ്‌ അഡ്വ.ബിനോയ്‌ വെട്ടിക്കാട്ടിൽ, ജനറൽ സെക്രട്ടറി കെ.കെ മുഹമ്മദ്‌ സാലിഹ് കൊറ്റമ്പടം, ട്രഷറർ സി.ജെ സതീഷ് ചാലുങ്കത്ര, വൈസ് പ്രസിഡന്റ്‌ അതിലപ്പാ, സെക്രെട്ടറിമാർ കെ.വി തോമസ്, ഷെരീഫ് വേ,
രക്ഷാധികാരി എച്ച്.അബ്ദുൽ ലത്തിഫ്. 16 കമ്മറ്റി അംഗങ്ങളെയും സമ്മേളനത്തിൽ തിരഞ്ഞെടുത്തു.

Hot Topics

Related Articles