വൈക്കത്ത് വികലാംഗനായ യുവാവിനെ ആക്രമിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ : പിടിയിലായത് തലയാഴം സ്വദേശി 

കോട്ടയം : വൈക്കത്ത് വികലാംഗനായ യുവാവിനെ ആക്രമിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. തലയാഴം ആലത്തൂർകണ്ടംതുരുത്ത് ഭാഗത്ത് പുത്തൻതറ വീട്ടിൽ  ബിജു (51) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കുറച്ചു നാളുകൾക്ക് മുമ്പ്  യുവാവിൽ നിന്നും പണം കടം വാങ്ങുകയും  പണം തിരികെ നൽകാതിരുന്നതിനെ തുടർന്ന് യുവാവ് കഴിഞ്ഞദിവസം ഇയാളോട് പണം തിരികെ ചോദിക്കുകയുമായിരുന്നു. 

Advertisements

എന്നാൽ ബിജു യുവാവിനെ ചീത്ത വിളിക്കുകയും, സ്കൂട്ടറിൽ ഇരുന്ന ഹെൽമെറ്റ് കൊണ്ട് അടിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. വൈക്കം സ്റ്റേഷൻ എസ്. ഐ അജ്മൽ ഹുസൈൻ, ജിജു, സി.പി.ഓ ഷാമോൻ  എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

Hot Topics

Related Articles