കോട്ടയം: മൂലവട്ടത്ത് നഗരസഭയുടെ സ്ഥലത്ത് അനധികൃതമായി നിർമ്മിച്ച വർക്ക്‌ഷോപ്പ് പൊളിച്ചുമാറ്റണമെന്നു നഗരസഭ സെക്രട്ടറിയുടെ ഉത്തരവ്. വർക്ക്‌ഷോപ്പ് പൊളിച്ചുമാറ്റുന്നതിന് നേരത്തെ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ നടത്തിയ ഹിയറിംങിന് ശേഷമാണ് വർക്ക്‌ഷോപ്പ് പൊളിച്ചു മാറ്റാൻ ഉത്തരവിറക്കിയത്. ഇതു സംബന്ധിച്ചുള്ള ഉത്തരവ് സെക്രട്ടറി വർക്ക്‌ഷോപ്പ് ഉടമയ്ക്കു കൈമാറിയിട്ടുണ്ട്.
എന്നാൽ, വർക്ക്‌ഷോപ്പ് ഉടമയോട് നഗരസഭ പുറമ്പോക്ക് ഭൂമിയിൽ നിന്നും ഒഴിയേണ്ടെന്നും, ഒരാളും വർക്ക്‌ഷോപ്പ് ഉടമയെ ഒഴിപ്പിക്കില്ലെന്നും കൗൺസിലർ ഷീനാ ബിനു ഉറപ്പു നൽകിയിട്ടുണ്ട്. ബുധനാഴ്ച വൈകിട്ട് വർക്ക്‌ഷോപ്പിനു മുന്നിൽ എത്തിയ ഷീനാ ബിനു വർക്ക്‌ഷോപ്പ് ഒരു കാരണവശാലും ഒഴിപ്പിക്കില്ലെന്നു വെല്ലുവിളിച്ച് ഭീഷണി മുഴക്കിയതായി നാട്ടുകാർ പറയുന്നു. കോട്ടയം നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലം ഒഴിപ്പിക്കാൻ അനുവദിക്കില്ലെന്ന നിലപാടുമായാണ് ഇപ്പോൾ കൗൺസിലർ രംഗത്തിറങ്ങിയിരിക്കുന്നത്. ഇതിൽ കടുത്ത പ്രതിഷേധമാണ് ഇപ്പോൾ നാട്ടുകാർ ഉയർത്തുന്നത്.
കോട്ടയം മൂലവട്ടത്ത് നഗരസഭയുടെ സ്ഥലത്ത് അനധികൃതമായി നിർമ്മിച്ച വർക്ക്‌ഷോപ്പ് പൊളിച്ചുമാറ്റാൻ നഗരസഭ ഉത്തരവ്; നഗരസഭയുടെ സ്ഥലത്തെ വർക്ക്‌ഷോപ്പ് പൊളിച്ചു മാറ്റാൻ അനുവദിക്കില്ലെന്ന വെല്ലുവിളിയുമായി കൗൺസിലർ; കൗൺസിലർ ഷീനാ ബിനു സൂപ്പർ സെക്രട്ടറിയോ എന്ന് നാട്ടുകാർ
Advertisements