കോട്ടയം നഗരമധ്യത്തിൽ എസ്.ഐയെ മർദിച്ചതായുള്ള ആരോപണത്തിൽ വൻ ട്വിസ്റ്റ്; പെൺകുട്ടിയുടെ ഒപ്പമുണ്ടായിരുന്നത് സഹോദരനല്ല പുരുഷ സുഹൃത്ത്; തർക്കമുണ്ടായത് പെൺകുട്ടിയുടെ പ്രണയ ബന്ധം വീട്ടിലറിയിച്ചെന്നു സംശയിച്ച്; രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് സമർപ്പിച്ചു

കോട്ടയം: നഗരമധ്യത്തിൽ എസ്.ഐയെ മർദിച്ച ആരോപണത്തിൽ വൻ ട്വിസ്റ്റ്. പെൺകുട്ടിയുടെ സഹോദരനല്ലെന്നും, പുരുഷ സുഹൃത്താണെന്നുമാണ് ഇപ്പോൾ വിവരം പുറത്തു വന്നിരിക്കുന്നത്. പെൺകുട്ടിയും സുഹൃത്തും കോട്ടയം നഗരത്തിൽ നടക്കുന്നതു സംബന്ധിച്ചു കുടുംബ സുഹൃത്തായ എസ്‌ഐ വീട്ടിൽ അറിയിച്ചതായുള്ള സംശയത്തെ തുടർന്ന് വാക്കേറ്റം ഉണ്ടാകുക മാത്രമാണ് ഉണ്ടായതെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗം പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

Advertisements

സംഭവത്തിൽ ആരോപണ വിധേയനായ എസ്.ഐയുടെ കുടുംബ സുഹൃത്തായിരുന്നു പെൺകുട്ടിയുടെ മാതാവ്. പെൺകുട്ടി പ്രണയ ബന്ധത്തിൽ കുടുങ്ങിയതായും, വഴി വിട്ട മറ്റ് ഇടപാടുകൾ ഉള്ളതായും പെൺകുട്ടിയുടെ മാതാവ് തന്നോട് പരാതി പറഞ്ഞിരുന്നതായി പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നു. പൊലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ താൻ ഈ പെൺകുട്ടിയെ ഉപദേശിച്ചിരുന്നതായും, എസ്‌ഐ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനിടെ കഴിഞ്ഞ ദിവസം പെൺകുട്ടിയും പുരുഷ സുഹൃത്തും കോട്ടയം നഗരത്തിൽ എത്തിയിരുന്നു. ഈ വിവരം പെൺകുട്ടിയുടെ മാതാവിനെ ആരോ വിളിച്ചറിയിച്ചു. ഇത് എസ്‌ഐ ആണെന്നു പെൺകുട്ടി സംശയിക്കുകയായിരുന്നു. തുടർന്ന്, സംഭവ ദിവസം നഗരത്തിൽ എത്തിയ പെൺകുട്ടി എസ്‌ഐയെ ഫോണിൽ വിളിച്ചതായുള്ള വിവരവും പുറത്തു വന്നിട്ടുണ്ട്. താൻ തല കറങ്ങി കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഭാഗത്ത് അവശയായി ഇരിക്കുകയാണ് എന്ന് പെൺകുട്ടി അറിയിച്ചു.

ഇത് അനുസരിച്ചു എസ്‌ഐ പെൺകുട്ടിയെ തിരക്കി സ്ഥലത്ത് എത്തിയപ്പോൾ, കുട്ടിയും ഒപ്പമുണ്ടായിരുന്ന പുരുഷ സുഹൃത്തും എസ്‌ഐയ്ക്കു നേരെ ഓടിയെത്തി. രണ്ടു പേരും ഒച്ച ഉയർത്തി സംസാരിക്കാൻ തുടങ്ങിയതോടെ തന്നെ കുടുക്കാൻ വിളിച്ചു വരുത്തിയതാണ് എന്ന് തിരിച്ചറിഞ്ഞ താൻ അതിവേഗം സ്ഥലത്ത് നിന്നു മാറുകയായിരുന്നു എന്ന് എസ്.ഐ പറയുന്നു. സംഭവിച്ച കാര്യങ്ങൾ അടക്കം താൻ ഉന്നത ഉദ്യോഗസ്ഥരെ ധരിപ്പിച്ചിട്ടുണ്ടെന്നും എസ്‌ഐ വ്യക്തമാക്കുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.