ഭിന്നശേഷിയുള്ളവരുടെ മുഖ്യധാരാവല്‍ക്കരണത്തില്‍ മാതാപിതാക്കളുടെയും അധ്യാപകരുടെയും പരിശീലകരുടെയും സേവനം വിലമതിയ്ക്കാനാകത്തത് ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം

  • അന്ധബധിര പുനരധിവാസ പദ്ധതി നെറ്റ് വര്‍ക്ക് മീറ്റിംഗ് സംഘടിപ്പിച്ചു

കോട്ടയം: ഭിന്നശേഷിയുള്ളവരുടെ മുഖ്യധാരാവല്‍ക്കരണത്തില്‍ മാതാപിതാക്കളുടെയും അധ്യാപകരുടെയും പരിശീലകരുടെയും സേവനം വിലമതിയ്ക്കാനാകത്തതാണെന്ന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം. അന്ധബധിര വൈകല്യമുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്‍ഡ്യയുടെയും അസീം പ്രേംജി ഫൗണ്ടേഷന്റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓണ്‍ ലൈനിലും ഓഫ് ലൈനിലുമായി സംഘടിപ്പിച്ച സംസ്ഥാനതല നെറ്റ് വര്‍ക്ക് മീറ്റിംഗിന്റെ ഉദ്ഘാടനം കോട്ടയം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുയായിരുന്നു അദ്ദേഹം. ഭിന്നശേഷിയുള്ളവരുടെ ഉന്നമനത്തിനായി കെ.എസ്.എസ്.എസ് നടപ്പിലാക്കിവരുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴസണ്‍ ലൗലി ജോര്‍ജ്ജ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്‍ഡ്യ നെറ്റ് വര്‍ക്ക് ഓഫീസര്‍ അമിത് മാക്രേ, കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍ എന്നിവര്‍ പ്രസംഗിച്ചു. സെന്‍സ് ഇന്റര്‍ നാഷണല്‍ ഇന്‍ഡ്യ അഡ്വക്കസി & നെറ്റ് വര്‍ക്ക് വിഭാഗം മേധാവി പരാഗ് നാംദിയോ, അഡ്വക്കസി ഓഫീസര്‍ ശ്രുതിലത സിംഗ്, സൈന്‍ ഭാഷാ പരിഭാഷക ഒമിറ്റാ നിങ്ങോഡാം, കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ്, കെ.എസ്.എസ്.എസ് നവചൈതന്യ വികലാംഗ ഫെഡറേഷന്‍ പ്രസിഡന്റ് തോമസ് കൊറ്റോടം എന്നിവരും മീറ്റിംഗില്‍ സന്നിഹിതരായിരുന്നു. അന്ധബധിര വൈകല്യമുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്കും പരിശീലകര്‍ക്കും അധ്യാപകര്‍ക്കും ഇത്തരം കുട്ടികള്‍ക്കുള്ള അവകാശങ്ങളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും അവബോധം വളര്‍ത്തിയെടുക്കുന്നതോടൊപ്പം അതിനായുള്ള കര്‍മ്മ രേഖ രൂപീകരിച്ച് സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധികളുമായി സംവദിക്കുന്നതിനും അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് നെറ്റ് വര്‍ക്ക് മിറ്റിംഗ് സംഘടിപ്പിച്ചത്. സെന്‍സ് സംഘടനാ പ്രതിനിധികളും തിരുവനന്തപുരം മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, ബെത്തേരി ശ്രേയസ് എന്നീ സംഘടനകളില്‍ നിന്നുമുള്ള അന്ധബധിര വ്യക്തികളും അവരുടെ കുടുംബാംഗങ്ങളും അന്ധബധിര ഫെഡറേഷന്‍ ഭാരവാഹികളും മീറ്റിംഗില്‍ പങ്കെടുത്തു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.