ഗാന്ധിനഗർ : കോട്ടയം മെഡിക്കൽ കോളേജ് ക്യാഷ്വാലിറ്റി വിഭാഗത്തിൽ ജോലിയുണ്ടായിരുന്ന ലേഡി ഡോക്ടറെ ചീത്ത വിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതി പോലീസിന്റെ പിടിയിലായി. മലപ്പുറം മുണ്ടുപറമ്പ് പീടിയേക്കൽ വീട്ടിൽ (പത്തനംതിട്ട സീതത്തോട് പുതുപ്പറമ്പിൽ വീട്ടിൽ) ജോൺ ചാക്കോ മകൻ ബിനു പി.ജോൺ (41) എന്നയാളാണ് ഗാന്ധിനഗര്‍ പോലീസിന്റെ പിടിയിലായത്. ഇയാൾക്കായി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് തിരച്ചിൽ ശക്തമാക്കിയിരുന്നു. ഇതേ തുടർന്നാണ് ഇയാളെ കണ്ണൂരിൽ നിന്നും പിടികൂടുന്നത്. കോട്ടയം ഡിവൈഎസ്പി അനീഷ് കെ ജി, ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷിജി കെ,എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.