കെ.പിസിസി പ്രസിഡൻ്റിൻ്റെ അറസ്റ്റിൽ പ്രതിഷേധം; ഈരാറ്റുപേട്ടയിൽ കോൺഗ്രസ് പ്രകടനം നടത്തി

കോട്ടയം: കെപിസിസി പ്രസിഡൻ്റ് കെ.സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഈരാറ്റുപേട്ട ബ്ലോക്ക് കമ്മിറ്റി നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഡിസിസി അംഗം പി.എച്ച് നൌഷാദ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഡിസിസി ഭാരവാഹികളായ വർക്കിച്ചൻ മയമ്പന്തിനാൽ, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി റാഷിദ് ഈരാറ്റുപേട്ട, ഉണ്ണി ജോർജ് പ്ലാത്തോട്ടം, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ പി.എം മുഹമ്മദ് ഖാൻ, മുജീബ് റഹ്മാൻ, നിമ്മി പരവരാകത്ത്, അൻസാർ പുള്ളോലിയിൽ മനാഫ്, മാഹിൻ എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles