കോട്ടയം പൂവൻതുരുത്തിൽ കൊല ചെയ്യപ്പെട്ട സെക്യൂരിറ്റി ജീവനക്കാരന് നഷ്ടപരിഹാരം നൽകണം തിരുവഞ്ചൂർ.

കോട്ടയം : യു ഡബ്യു ഇ സി അസംഘടിത തൊഴിലാളികോൺഗ്രസ്  പ്രൈവറ്റ് സെക്യൂരിറ്റി എംപ്ലോയീസ് യൂണിയൻ നടത്തിയ പ്രതിഷേധ യോഗം ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കവേ ഡ്യൂട്ടി ചെയ്യുന്നതിനിടക്ക് അതിദാരുണമായി കൊലചെയ്യപ്പെട്ട ജോസ് കുര്യന്റെ ഭവനത്തിന് ഗവൺമെന്റ് അടിയന്തിര സാമ്പത്തിക സഹായം നൽകണമെന്നും അസംഘടിത മേഖലയിൽ പണിയെടുക്കുന്ന സെക്യൂരിറ്റി ജീവനക്കാർക്ക് മതിയായ സംരക്ഷണം നൽകണമെന്നും സമൂഹ്യ സുരക്ഷ പദ്ധതികളിൽ ഈ തൊഴിലാളികൾക്കും അംഗത്വം നൽകണമെന്നും  തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ പറഞ്ഞു.

Advertisements

അസംഘടിത തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എസ് രാജീവിന്റെ അധ്യക്ഷതയിൽ കൂടിയയോഗത്തിൽ യു ഡബ്യു ഇ സി  നിയോജക മണ്ഡലം പ്രസിഡന്റ് റോയ് മാത്യു,മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മഞ്ചു എം ചന്ദ്രൻ, സംസ്ഥാന .ഭാരവാഹികളായ സിസിബോബി, ബൈജു മാറാട്ട് കുളം,സക്കീർ ചങ്ങമ്പള്ളി, ശശികുമാർ ചിങ്ങവനം ,അനിൽ മലരിക്കൽ, രാജൻ പാലമറ്റം യുണിയൻ ഭാരവാഹികളായ രാജൻ, വിജയകുമാർരോഹിണി യു ഡബ്യു ഇ സി മണ്ഡലം പ്രസിഡന്റ് മാരായ തോമസ് അലക്സ്, പ്രതാപ് കൊല്ലാട് , ബഷീർ ചിറ്റാടിയിൽ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles