കേരളം പനിപ്പേടിയിൽ ; ഇന്ന് പകര്‍ച്ചപ്പനി ബാധിച്ച്‌ മരിച്ചത് 4 പേർ ; 13,257 പേര്‍ ചികിത്സ തേടി

തിരുവനന്തപുരം : പനിപ്പേടി വിട്ടൊഴിയാതെ സംസ്ഥാനം. ഇന്ന് സംസ്ഥാനത്ത് പകര്‍ച്ചപ്പനി ബാധിച്ച്‌ 4 മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 13,257 പേര്‍ പനി ബാധിച്ച്‌ ചികിത്സ തേടി. ഇന്നലെയും പതിമൂവായിരത്തിലേറെ പേര്‍ക്ക് പനി ബാധിച്ചിരുന്നു. ചികിത്സ തേടിയെത്തിയവരില്‍ 62 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 296 പേരാണ് ഡെങ്കി ലക്ഷണത്തോടെ ചികിത്സ തേടിയത്. 9 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഈ മാസം ഇതുവരെ 45പേരാണ് പനി ബാധിച്ച്‌ മരിച്ചത്.

Advertisements

ഇന്നലെയും വിവിധ ജില്ലകളിലായി 13,521 പേര്‍ പനി ബാധിച്ച്‌ ചികിത്സ തേടിയിരുന്നു. ഇതില്‍ 125 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഈ വര്‍ഷം പ്രതിദിനം റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന കണക്കാണിത്. 264 പേരാണ് ഡെങ്കി ലക്ഷണത്തോടെ ചികിത്സ തേടിയത്.എട്ട് പേര്‍ക്കാണ് ഇന്നലെ എലിപ്പനി സ്ഥിരീകരിച്ചത്. 12 പേര്‍ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലാണ്. ഡെങ്കിപ്പനി ബാധിച്ച്‌ ഒരു മരണവും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പകര്‍ച്ച പനി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കണമെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ ആവശ്യപ്പെട്ടു. രോഗികളുടെ ബാഹുല്യം, ഡോക്ടര്‍മാരുടെ കുറവ് എന്നിവ ആരോഗ്യമേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും കെജിഎംഒഎ ചൂണ്ടിക്കാട്ടി. അതേസമയം, സംസ്ഥാനത്ത് പകര്‍ച്ചപ്പനി പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ ആരംഭിച്ചു. നിലവിലെ ദിശ കോള്‍ സെന്റര്‍ ശക്തിപ്പെടുത്തിയാണ് എല്ലാ ജില്ലകളില്‍ നിന്നുള്ള ഡോക്ടര്‍മാരുടേയും സേവനങ്ങള്‍ ഉള്‍പ്പെടുത്തി പ്രത്യേക കോള്‍ സെന്റർ സജ്ജമാക്കിയിരിക്കുന്നത്.

Hot Topics

Related Articles