തിരുവാർപ്പിലെ ബസ് തൊഴിലാളി സമരത്തിനിടെ മാധ്യമപ്രവർത്തകനെ ആക്രമിച്ച സംഭവം: നാല് സിപിഎം പ്രവർത്തകർ അറസ്റ്റിൽ

കോട്ടയം : കുമരകത്ത് മാധ്യമപ്രവർത്തകനെ ആക്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. തിരുവാർപ്പിലെ സ്വകാര്യബസ് സമരം റിപ്പോർട്ട് ചെയ്യുന്നതിനായി എത്തിയ മാതൃഭൂമി ലേഖകൻ എസ് ഡി രാമനെയാണ് ഒരു സംഘം ആക്രമിച്ചത്. 

Advertisements

 കുമരകം ചെങ്ങളം കടത്തുകടവ് ഭാഗത്ത് വാഴക്കാലയിൽ വീട്ടിൽ പ്രഭാകരൻ വി (60), തിരുവാർപ്പ് കിളിരൂർ കാഞ്ഞിരം ഭാഗത്ത് കട്ടത്തറ വീട്ടിൽ അഭിലാഷ് കെ.കെ (42), തിരുവാർപ്പ് കിളിരൂർ ഇല്ലിക്കൽ ഭാഗത്ത് ആറ്റുമാലിൽ വീട്ടിൽ നിബുമോൻ (36), ചെങ്ങളം കുമ്മനം പൊന്മല ഭാഗത്ത് നാസിംമൻസിൽ വീട്ടിൽ നാസിം  (28)  എന്നിവരെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. 

Hot Topics

Related Articles