എൽഐസി റിട്ടയേർഡ് ഉദ്യോഗസ്ഥൻ ചിറക്കൽ തോട്ടത്തിൽ സി ജെ സാമുവൽ (കൊച്ചു സാർ)

സൗത്ത് പാമ്പാടി: എൽഐസി റിട്ടയേർഡ് ഉദ്യോഗസ്ഥൻ ചിറക്കൽ തോട്ടത്തിൽ സി ജെ സാമുവൽ (കൊച്ചു സാർ 88 വയസ്സ്) അന്തരിച്ചു. സംസ്കാരം ബുധൻ 11ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം സൗത്ത് പാമ്പാടി (കുറ്റിക്കൽ) സെൻറ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. പുതുശ്ശേരി മൂവക്കോട്ട് തേക്കനാൽ കുടുംബാംഗമാണ്. സൗത്ത് പാമ്പാടി സെൻറ് തോമസ് ഓർത്തഡോക്സ് പള്ളി ട്രസ്റ്റി, എൽഐസി എംപ്ലോയിസ് യൂണിയൻ കോട്ടയം ഡിവിഷൻ ട്രഷറർ, എൽഐസി പെൻഷനേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി എന്നീ നിലയിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ പാമ്പാടി പാലത്താട്ടിൽ മറിയാമ്മ പി ചെറിയാൻ (റിട്ടയേർഡ് അധ്യാപിക എംജിഎം ഹൈസ്കൂൾ പാമ്പാടി) മക്കൾ: ജോജോ സാമുവൽ (റിട്ടയേർഡ് സഹകരണ സംഘം അസിസ്റ്റൻറ് രജിസ്ട്രാർ കോട്ടയം) മനോജ് സാമുവൽ (സൂപ്പർവൈസർ, ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റ്) സാജൻ സാമുവൽ (അധ്യാപകൻ എംജിഎം ഹൈസ്കൂൾ പാമ്പാടി) മരുമക്കൾ: മിനി ജോജോ (ടീച്ചർ വേളൂർ സെൻറ് ജോൺസ് യുപിഎസ്) സൂസി മനോജ് (യു എസ് എ) മഞ്ജുഷ സാജൻ (ടീച്ചർ കുമരകം എസ് കെ എം എച്ച് എസ് എസ്.)

Advertisements

Hot Topics

Related Articles