എം.സി റോഡിൽ കോട്ടയം മണിപ്പുഴയിൽ വാഹനങ്ങളുടെ കൂട്ടയിടി : കെ.എസ്.ആർ.ടി.സി സ്കാനിയ ബസും രണ്ട് സ്കൂട്ടറും കാറും കൂട്ടിയിടിച്ചു : കാരിത്താസ് ആശുപത്രിയിലെ നഴ്സ് പരിക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടു 

കോട്ടയം : എംസി റോഡിൽ കോട്ടയം മണിപ്പുഴയിൽ വാഹനങ്ങളുടെ കൂട്ടയിടി. രണ്ട് സ്കൂട്ടറും ഒരു കാറും കെഎസ്ആർടിസി സ്കാനിയ ബസ്സും ആണ് കൂട്ടിയിടിച്ചത്. എംസി റോഡിൽ മണി പുഴയിൽ സിവിൽ സപ്ലൈസ് പെട്രോൾ പമ്പിൽ മുന്നിലായിരുന്നു അപകടം. അപകടത്തിൽ കാരിത്താസ് ആശുപത്രിയിലെ ജീവനക്കാരിയായ സ്കൂട്ടർ യാത്രക്കാരിക്ക് പരിക്കേറ്റു. ആലപ്പുഴ പുളിങ്കുന്ന് കണ്ണാടി ഇടശേരി പറമ്പിൽ ധന്യ തോമസിനാണ് പരിക്കേറ്റത്. അപകടത്തെ തുടർന്ന് എം സി റോഡിൽ വൻഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. 

Advertisements

ബുധനാഴ്ച രാവിലെ എട്ടുമണിയോടെ ആയിരുന്നു അപകടം. കോട്ടയം ഭാഗത്തുനിന്നും എത്തിയ സ്കാനിയ ബസ് വരുന്നതിനിടെ എതിർ ഭാഗത്തുനിന്നും എത്തിയ സ്കൂട്ടറിൽ പിടിക്കാതിരിക്കാൻ വെട്ടിച്ച കാർ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. ഈ സമയം സ്കൂട്ടറിൽ ബസ് തട്ടുകയും ചെയ്തു. സ്കൂട്ടർ യാത്രക്കാരിയായ കാരിത്താസ് ആശുപത്രിയിലെ ജീവനക്കാരി അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഈ സമയം ഇതുവഴി എത്തിയ മറ്റൊരു സ്കൂട്ടർ യാത്രക്കാരനും അപകടത്തിൽപ്പെട്ടു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഓടിക്കുടിയ യാത്രക്കാർ ചേർന്നാണ് പരിക്കേറ്റ യുവതിയെ രക്ഷിച്ചത്. അഭയ ആംബുലൻസ് സർവീസിന്റെ ആംബുലൻസിലാണ് പരിക്കേറ്റ യുവതിയെ കോട്ടയം ഭാരത്  ആശുപത്രിയിലേക്ക് മാറ്റിയത്. അപകടത്തെ തുടർന്ന് എംസി റോഡിൽ വൻഗതാഗതക്കുരുക്കാണ്  അനുഭവപ്പെട്ടത്. തിരുവനന്തപുരം റൂട്ടിൽ സർവീസ് നടത്തുകയായിരുന്ന സ്കാനിയ ബസ് ആണ് അപകടത്തിനിടയാക്കിയത്. 

Hot Topics

Related Articles