ലോക ലഹരി വിരുദ്ധ ദിനത്തിൽ ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ സെൽ രൂപീകരിച്ച് ജില്ലാ പൊലീസ്; 24 മണിക്കൂറും പ്രവർത്തിക്കുന്ന സെല്ലിൽ ലഹരി സംബന്ധിച്ചുള്ള വിവരങ്ങൾ അറിയിക്കാം

കോട്ടയം: ലോക ലഹരി വിരുദ്ധ ദിനത്തിൽ ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ സെൽ രൂപീകരിച്ച് ജില്ലാ പൊലീസ്. ലഹരി സംബന്ധിച്ചുള്ള പരാതികൾ അറിയിക്കുന്നതിനും, പരിശോധന നടത്തുന്നതിനുമായാണ് ഈ സെൽ രൂപീകരിച്ചിരിക്കുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് സെൽ രൂപീകരിച്ചിരിക്കുന്നത്. ലഹരി ഉപയോഗത്തെക്കുറിച്ചോ, ലഹരി വിൽപ്പനയെക്കുറിച്ചോ, ലഹരി കടത്തിനെക്കുറിച്ചോ ഉള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് വാട്‌സ് അപ് വഴിയോ ഇ മെയിൽ വഴിയോ ഫോൺ വഴിയോ അറിയിക്കാവുന്നതാണ്. ഈ വിഷയത്തിൽ വിവരം നൽകുന്നവരുടെ കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കുകയും, കുറ്റകൃത്യങ്ങൾ തടയുന്നതിന് കൃത്യമായി ഇടപെടൽ നടത്തുകയും ചെയ്യും. ഇതിനായി ജില്ലയിൽ ഫോൺ നമ്പരും ഇമെയിലും ഒരുക്കിയിട്ടുണ്ട്.
ഫോൺ – 9497927797, [email protected]

Advertisements

Hot Topics

Related Articles