കൊല്ലാട് തൃക്കോവിൽ  ക്ഷേത്രത്തിലെ കാണിക്കവഞ്ചി തകർത്ത് മോഷണം : മോഷണം നടന്നത് ബോട്ട് ജട്ടി കവലയിലെ കാണിക്ക വഞ്ചിയിൽ 

കോട്ടയം : കൊല്ലാട് തൃക്കോവിൽ മഹാദേവ ക്ഷേത്രത്തിലെ കാണിക്കവഞ്ചി തകർത്ത് മോഷണം. ബോട്ട് ജട്ടി കവലയിലെ കാണിക്കവഞ്ചി തകർത്താണ് മോഷണം നടന്നത്. കാണിക്കവഞ്ചിയിൽ ഉണ്ടായിരുന്ന പണം അപഹരിച്ചു. ചൊവ്വാഴ്ച രാത്രിയിലോ ബുധനാഴ്ച പുലർച്ചെയോ ആകാം മോഷണം നടന്നതെന്ന് സംശയിക്കുന്നു. ബുധനാഴ്ച രാവിലെ നാട്ടുകാരാണ് കാണിക്കവഞ്ചി തകർന്ന് കിടക്കുന്നത് കണ്ടത്. 

Advertisements

തുടർന്നാണ് കാണിക്കവഞ്ചിയുടെ പിന്നിൽ പരിശോധന നടത്തിയപ്പോൾ മോഷണം നടന്നതായി കണ്ടെത്തിയത്. തുടർന്ന് കൊല്ലാട് എസ് എൻ ഡി പി ഭാരവാഹികളെ വിവരം അറിയിക്കുകയായിരുന്നു. എല്ലാ മാസവും തുറക്കുന്ന കാണിക്കവഞ്ചിയിൽ ഏകദേശം മൂവായിരത്തോളം രൂപ ഉണ്ടായിരുന്നതായി കണക്ക് കൂട്ടുന്നതായി ക്ഷേത്രം ഭാരവാഹിയും എസ് എൻ ഡി പി യോഗം കൊല്ലാട് ശാഖാ സെക്രട്ടറിയുമായ സലി ജാഗ്രത ന്യൂസിനോട് പറഞ്ഞു. സംഭവത്തിൽ സ്ഥലത്ത് എത്തി പരിശോധന നടത്തിയ കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം പൂവൻതുരുത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലും മോഷണം നടന്നിരുന്നു. 

Hot Topics

Related Articles