മത്സ്യതൊഴിലാളികളോടും സർക്കാരിന് ഇരട്ടനീതി : തിരുവഞ്ചൂർ രാധാകൃഷ്ണൻ : ഊത്ത പിടിച്ചതിനെതിരെ വല വീശി പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികൾ

കൊല്ലാട്: വൈക്കത്ത് അടക്കം കുത്തക മുതലാളിമാരുടെ ചീനവലയിൽ തൊടാൻ മടിക്കുന്ന സർക്കാർ പാവപ്പെട്ട മത്സ്യതൊഴിലാളികളെ പൊലീസിനെക്കൊണ്ട് വിരട്ടി ഓടിക്കയാണന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ .എ ആരോപിച്ചു. പാറയ്ക്കൽ കടവ് വികസന സമിതിയുടേയും മത്സ്യതൊഴിലാളികളുടേയും ആഭിമുഖ്യത്തിൽ പാലത്തിൽ വലവീശി പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

Advertisements

പാറയ്ക്കൽ കടവ് വികസന സമിതി ചെയർമാൻ സിബി ജോൺ കൈതയിൽ അധ്യക്ഷത വഹിച്ചു. മത്സ്യതൊഴിലാളി കോൺഗ്രസ് ജില്ലാ വൈ. പ്രസിഡൻ്റ് അനീഷ് വരമ്പിനകം, മണ്ഡലം പ്രസിഡന്റുമാരായ ഇട്ടി അലക്സ്, ജയൻ ബി.മഠം, സാം വർക്കി, റ്റി. പി ബിജു, ജയന്തി ബിജു, അനിൽകുമാർ, കെ.വി വർഗ്ഗീസ്, മത്സ്യ കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് എം.ഐ റെജി എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles