പാലാ : ദിവസങ്ങളോളം കസ്റ്റഡിയിലിരുന്ന ബീഗിളിനെ ഒടുവിൽ പാലാ പൊലീസ് റിലീസ് ചെയ്തു. ‘ജാമ്യത്തിനായി’ ഉടമ എത്തിയതോടെയാണ് നായ്ക്കുട്ടിയ്ക്ക് റീലിസിംങ് ലഭിച്ചത്. ജൂൺ 24 ന് കോട്ടയം പാലാ പൊലീസ് സ്റ്റേഷനിൽ എത്തിയ അരലക്ഷത്തോളം രൂപ വില വരുന്ന നായ ബീഗിളിനെ തേടിയാണ് ഒടുവിൽ ഉടമ എത്തിയത്. ജാഗ്രതാ ന്യൂസ് ലൈവാണ് ഇതു സംബന്ധിച്ചുള്ള വാർത്ത ആദ്യം പുറത്തു വിട്ടത്.
പിന്നാലെ, കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജിലും ഈ വാർത്ത പ്രസിദ്ധീകരിച്ചു. ഇതോടെയാണ് ഉടമ ബീഗിളിനെ തേടി എത്തിയത്. ചേർപ്പുങ്കൽ സ്വദേശിയായ അരുണാണ് നായയെ തേടി എത്തിയത്. പാലാ സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.പി ടോംസണിന്റെ നേതൃത്വത്തിൽ നായയെ ഉടമയ്ക്ക് കൈമാറി. നാലു ദിവസത്തോളം നായയെ പൊലീസ് സംഘമാണ് പരിപാലിച്ചത്. പൊലീസ് ഉദ്യോഗസ്ഥർക്ക് നന്ദി പറഞ്ഞാണ് ഉടമ മടങ്ങിയത്.