എംസി റോഡിൽ നാട്ടകം പോളിടെക്‌നിക് കോളേജിനു മുന്നിൽ വാഹനാപകടം; നിയന്ത്രണം നഷ്ടമായ കാർ മറ്റൊരു കാറിലും വൈദ്യുതി പോസ്റ്റിലും ഇടിച്ചു; അപകടത്തിൽ ആർക്കും പരിക്കില്ല; കാറിനുള്ളിലുണ്ടായിരുന്ന യുവാക്കൾ മദ്യ ലഹരിയിലെന്നു നാട്ടുകാർ

കോട്ടയം: എംസി റോഡിൽ നാട്ടകം പോളിടെക്‌നിക് കോളേജിനു മുന്നിൽ വാഹനാപകടം. നിയന്ത്രണം നഷ്ടമായ കാർ ജീപ്പിലും റോഡരികിലെ വൈദ്യുതി പോസ്റ്റിലും ഇടിച്ച് അപകടം. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. എന്നാൽ, കാറിനുള്ളിലുണ്ടായിരുന്ന യുവാക്കൾ മദ്യ ലഹരിയിലായിരുന്നതായി നാട്ടുകാർ ആരോപിച്ചു.

Advertisements

വ്യാഴാഴ്ച വൈകിട്ട് ഒൻപതരയോടെയായിരുന്നു അപകടം. കോട്ടയം ഭാഗത്തേയ്ക്കു വരികയായിരുന്ന ഫോർച്യൂണർ കാർ നിയന്ത്രണം നഷ്ടമായി എതിർ ദിശയിൽ നിന്നും എത്തിയ ജീപ്പിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടമായ ഫോർച്യൂണർ റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റും തകർന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാട്ടുകാർ ഓടിക്കൂടിയപ്പോഴേയ്ക്കും കാറിനുള്ളിൽ നിന്നും യുവാക്കൾ പുറത്തിറങ്ങിയിരുന്നു. ഇവർ മദ്യ ലഹരിയിലായിരുന്നെന്നു നാട്ടുകാർ ആരോപിച്ചു. ചിങ്ങവനം പൊലീസ് സംഘം സ്ഥലത്ത് എത്തി യാത്രക്കാരെ കസ്റ്റഡിയിൽ എടുത്തു.

Hot Topics

Related Articles