ലഹരി ഉപയോഗത്തോടൊപ്പം മൊബൈലിന്റെ അതിപ്രസരവും നമ്മുടെ കുട്ടികളെ കാർന്നു തിന്നുകയാണ് : മന്ത്രി സജി ചെറിയാൻ

അടൂർ : ലഹരി ഉപയോഗത്തോടൊപ്പം മൊബൈലിന്റെ അതിപ്രസരവും നമ്മുടെ കുട്ടികളെ കാർന്നു തിന്നുകയാണെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. പന്തളത്ത് ലഹരി ഉപയോഗത്തിന് എതിരെ മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം രഘു പെരുമ്പുളിക്കൽ സംവിധാനം ചെയ്ത ഹ്യസ്വ ചിത്രത്തിന്റെ പ്രദർശനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കുടുംബങ്ങളിൽ കുട്ടികൾക്ക് ഒപ്പം രക്ഷിതാക്കളും മൊബൈലിന്റെ നിരന്തര ഉപയോക്താക്കളാണ്. നമ്മുടെ വീടുകളിൽ പാചകം അന്യം നിന്നതായും മന്ത്രി പറഞ്ഞു.

Advertisements

രക്ഷിതാക്കളുടെ അമിതമായ മൊബൈൽ ഉപയോഗം കുട്ടികളെയും ഈ വഴിക്ക് തിരിച്ചു വിടുകയാണ്. ഇവിടെയാണ് മയക്കുമരുന്നു ലോബി പിടിമുറുക്കുന്നത്. സ്കൂൾ കുട്ടികൾ അടക്കം മൊബൈൽ ഉപയോഗത്തിലൂടെ മയക്കുമരുന്നു ലോബിയുടെ പിടിയിൽ അകപ്പെടുന്നു. ഒരിക്കൽ ഉപയോഗിച്ചാൽ പിന്നീട് ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്തിലേക്ക് കുട്ടികളെ എത്തിക്കുകയാണ് ഈ ലോബി ചെയ്യുന്നത്. കഴിഞ്ഞ കുറെ നാളുകളായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സംഭവങ്ങൾ ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർ പേഴ്സൻ സുശീലാ സന്തോഷ്, . നഗരസഭാ കൗൺസിലർമാരായ പന്തളം മഹേഷ്, എംജി വിജയകുമാർ, തുമ്പമൺ പഞ്ചായത്ത് അംഗം സുനു വർഗ്ഗീസ്, ഡോ സുമിത്രൻ , ഡോ. ബിനോ ഐ കോശി എന്നിവർ ആശംസകൾ അർപ്പിച്ചു. സംവിധായകൻ രഘു പെരു പുളിക്കൽ സ്വാഗതവും പ്രോഗ്രാം കൺവീനർ റജി പത്തിയിൽ നന്ദിയും രേഖപ്പെടുത്തി.

ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ
കണ്ണൻ സാഗർ, സുഭാഷ് പന്തളം തുടങ്ങിയവരാണ് ഹൃസ്വ ചിത്രത്തിന്റെ അഭിനേതാക്കൾ.

പൂഴിക്കാട് ഗവ.യുപി സ്കൂൾ, സെന്റെ തോമസ് സ്കൂൾ, നാഗേശ്വര നൃത്ത വിദ്യാലയം ഉൾപ്പെടെയ സ്ഥാപനങ്ങളിൽ നിന്നായി ആയിരത്തിലധികം വിദ്യാർത്ഥികളും ഹൃസ്വ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. രഘു പെരുമ്പുളിക്കൽ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ഹൃസ്വ ചിത്രമാണിത്. പ്രകാശ് പുന്തല നിർമ്മിക്കുന്ന ഹൃസ്വ ചിത്രത്തിന്റെ ചിത്രീകരണം നിർവഹിച്ചിരിക്കുന്നത് രതീഷ് അടൂർ ആണ്. അന്തരിച്ച കോന്നിയൂർ രാധാകൃഷ്ണൻ 1971 ൽ രചനയും സംഗീത സംവിധാനം നിർവ്വഹിച്ച പൂമ്പാറ്റകൾ പറക്കട്ടെ എന്ന ഗാനത്തിന്റെ ചലച്ചിത്രാവിഷ്കാരമാണിത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.