ഡ്രൈഡേ ദിവസം അനധികൃത മദ്യവിൽപ്പന; 16 ലിറ്റർ വിദേശ മദ്യവും 1950 രൂപയും പിടിച്ചെടുത്തു; എക്‌സൈസിന്റെ പിടിയിലായത് കോട്ടയം കുമാരനല്ലൂർ സ്വദേശി

കോട്ടയം: ഡ്രൈ ഡേ ദിവസം ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് മദ്യവില്പന നടത്തിയ ഓട്ടോഡ്രൈവർ കുമാരനല്ലൂരിൽ എക്‌സൈസിന്റെ പിടിയിലായി. കോട്ടയം പെരുമ്പായിക്കാട് കുമാരനല്ലൂർ കിഴക്കേ ശ്രീവിഹാറിൽ ശ്രീജിത്ത് എമ്മി(42)നെ യാണ് എക്‌സൈസ് എക്‌സൈസ് സർക്കിൾ ഓഫിസിലെ പ്രിവന്റീവ് ഓഫിസർ ബി. ആനന്ദ രാജിന്റെ നേതൃത്വത്തിൽ ഉള്ള സംഘം പിടികൂടിയത്. ഇയാളിൽ നിന്നും 16 ലിറ്റർ വിദേശമദ്യവും, 1950 രൂപയും, ഓട്ടോറിക്ഷയും പിടിച്ചെടുത്തു.

Advertisements

കുമാരനല്ലൂർ മോസ്‌കോയിൽ മോതിരപ്പള്ളി അർക്കേഡിനു സമീപത്തു വച്ച് ഓട്ടോറിക്ഷയിൽ മദ്യവിൽപ്പന നടത്തുകയായിരുന്നു ഇയാൾ. ഡ്രൈഡേയിൽ വ്യാപകമായി ഇയാൾ മദ്യവിൽപ്പന നടത്തുന്നതായി എക്‌സൈസ് സംഘത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വ്യാപകമായി മദ്യവില്പന നടത്തി വന്നിരുന്ന ഇയാൾ നാളുകളായി എക്‌സൈസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. ഏറ്റുമാനൂർ എക്‌സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കിയ പ്രതിയെ കോടതിയിൽ ഹാജരാക്കി. പരിശോധനയിൽ ഗ്രേഡ് പ്രിവന്റീവ് ഓഫിസർ അജിത് കുമാർ കെ. എൻ, സിവിൽ എക്‌സൈസ് ഓഫിസർ ജോസഫ് കെ. ജി, ഡ്രൈവർ അനസ് എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles