കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എതിരായ കള്ളക്കേസ്; ജൂൺ നാലിന് ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലേയ്ക്കു കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ മാർച്ച് ജൂലായ് നാലിന്

കോട്ടയം: കെ.പിസിസി പ്രസിഡന്റ് കെ.സുധാകരന് എതിരായി കള്ളക്കേസെടുത്ത സംസ്ഥാന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലേയ്ക്കു മാർച്ച് നടത്തും. ജൂലായ് നാല് ചൊവ്വാഴിച രാവിലെ പത്തിനാണ് മാർച്ച് നടക്കുക. കോട്ടയം ഗാന്ധിസ്‌ക്വയറിൽ നിന്നും കളക്ടറേറ്റിനു സമീപത്തുള്ള ജില്ലാ പൊലീസ് മേധാവി ഓഫിസിലേയ്ക്കാണ് മാർച്ച്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മാർച്ച് ഉദ്ഘാടനം ചെയ്യും. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷ് മാർച്ചിനു നേതൃത്വം നൽകുകയും തുടർന്നു ചേരുന്ന യോഗത്തിൽ അധ്യക്ഷത വഹിക്കുകയും ചെയ്യും.

Advertisements

Hot Topics

Related Articles