“അസ്പാർട്ടേം…”അറിയാം ശീതള പാനീയത്തിലെ ഈ “മധുരവില്ലനെ”

വെള്ളം കുടിക്കുന്നതിനു പകരം ശീതള പാനീയങ്ങൾ ഒരു മടിയുമില്ലാതെ വാങ്ങി കുടിക്കുന്നവരാണ് നമ്മളിൽ ഒട്ടുമിക്കയാളുകളും. എന്നാൽ ഇതൊരു ശീലമായി കഴിഞ്ഞാൽ ഈ മധുരംകുടി നിർത്താനോ, അതിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് ചിന്തിക്കാനോ ആരും തയ്യാറാകുന്നില്ല.

Advertisements

ഇത്തരത്തിൽ ശീതളപാനീയങ്ങളിൽ മധുരം ലഭിക്കുന്നതിനായി ഉപയോഗിച്ച് വരുന്ന ‘അസ്പാർട്ടേം’ (aspartame) അർബുദത്തിന് കാരണമാകുമെന്ന് പുതിയ പഠനം പറയുന്നു. കാൻസർ ഉണ്ടാക്കാൻ സാധ്യതയുള്ള ഒരു കൃത്രിമ മധുരപലഹാരമാണ് അസ്പാർട്ടേമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അസ്പാർട്ടേം സാധാരണ പഞ്ചസാരയേക്കാൾ 200 മടങ്ങ് മധുരമുള്ളതാണ്. ഇത് ഡയറ്റ് കോക്ക്, പെപ്സി മാക്സ്, 7 അപ്പ് ഫ്രീ, ച്യൂയിംഗ് ഗംസ്, ചിലതരം തൈര് തുടങ്ങിയ ഭക്ഷണ ശീതളപാനീയങ്ങളിൽ ഉപയോഗിക്കുന്നു. ശീതളപാനീയങ്ങൾ മുതൽ ച്യൂയിങ്ഗമിൽ വരെ അസ്പാർട്ടേ‌മെന്ന കൃത്രിമ മധുരം ഉപയോഗിച്ച് വരുന്നതായി ലോകാരോ​ഗ്യ സംഘടന പറയുന്നു.

ലോകമെമ്പാടുമുള്ള ഫുഡ് ആഡ് ഡ്രഗ് റെഗുലേറ്റർമാർ അംഗീകരിച്ചതിനാൽ ഈ മധുരപലഹാരം ഏകദേശം 6,000 ഭക്ഷ്യ ഉൽപന്നങ്ങളിൽ ഉപയോഗിക്കുന്നു.
ജൂലൈ മുതൽ ഇക്കാര്യം വ്യക്തമാക്കുന്ന റിപ്പോർട്ട് പുറത്ത് വിടുമെന്നും ലോകാരോഗ്യ സംഘടനയെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.