കുറവിലങ്ങാട്: കുറവിലങ്ങാട് ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന തൊഴില്‍ സംരംങ്ങള്‍ക്ക് സുസ്ഥിരത ഉറപ്പുവരുത്തുന്നതിന് സഹായകകരമായി സ്വകാര്യ വ്യക്തി പൊതു വഴി സൗക്യത്തേടുകൂടി 4 സെന്റ് സ്ഥലം പഞ്ചായത്തിന് ആധാരം ചെയ്തു നല്‍കി. ബി.ജെ.പി നേതാവ് കൂടി ആയ ശ്രീനിലയം എസ്.ആര്‍ ഷിജോയാണ് പിതാവും വിമുക്ത ഭടനായിരുന്ന കെ.എന്‍ രാമകൃഷ്ണന്‍ നായരുടെ ഓര്‍മ്മക്കായി സ്ഥലം കൈമാറിയത്.
മിനി സിവില്‍ സ്‌റ്റേഷനില്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, പഞ്ചായത്തഗം രമാ രാജു സെക്രട്ടറി പ്രദീപ് എന്‍ എന്നിവര്‍ ചേര്‍ന്ന് ആധാരം ഏറ്റുവാങ്ങി. കൈമാറി കിട്ടിയ സ്ഥലത്ത് ബഹുനില കെട്ടിടം നിര്‍മ്മിച്ച് ചെറുകിട വ്യവസായ സംരഭകര്‍ക്ക് വാടകയ്ക്ക് നല്‍കുമെന്നും ഇതുവഴി തൊഴില്‍ അവസരങ്ങള്‍ മെച്ചപ്പെടുത്തുകയും പഞ്ചായത്തിന്റെ തനത് വരുമാനം വര്‍ദ്ധിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും പ്രസിഡന്റ് മിനി മത്തായി പറഞ്ഞു.