കൊല്ലാട് പാറക്കൽ കടവിൽ മരം കടപുഴകി വീണു: ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു

കോട്ടയം : കൊല്ലാട് പാറക്കൽ കടവിൽ അക്കേഷ്യ മരം കടപുഴകി വീണു. റോഡിന് നടുവിലേക്ക് മരം കടപുഴകി വീണതിനെത്തുടർന്ന് വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. പ്രദേശത്ത് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. അഗ്നി രക്ഷാ സേനാ സംഘവും പോലീസും എത്തിയാണ് ഗതാഗതക്കുരുക്ക് പരിഹരിച്ചത്. മരങ്ങൾ വെട്ടി മാറ്റി. പള്ളം ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി ജോണിന്റെ നേതൃത്വത്തിലാണ് മരങ്ങൾ വെട്ടിമാറ്റുന്നത് അടക്കമുള്ള ജോലികൾ നടത്തിയത്.

Advertisements

Hot Topics

Related Articles