കോട്ടയം മണർകാട് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്; പരിക്കേറ്റത് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ ശേഷം മടങ്ങിയവർക്ക്

കോട്ടയം: മണർകാട് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്. മണർകാട് – അയർക്കുന്നം റോഡിലാണ് അപകടം ഉണ്ടായത്. അയർക്കുന്നം ഭാഗത്തു നിന്നും മണർകാട് ഭാഗത്തേയ്ക്കു വരികയായിരുന്ന കാർ, പെട്രോൾ പമ്പിൽ നിന്നും പുറത്തിറങ്ങിയെത്തിയ ഓട്ടോറിക്ഷയിൽ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ യാത്രക്കാർക്ക് പരിക്കേറ്റു.

Advertisements

ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റവരെ മണർകാടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്ത് പെട്രോളിംങിനിടെ എത്തിയ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം ഉദ്യോഗസ്ഥരായ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ബി.ആശാകുമാർ, അസി.മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ജോർജ് വർഗീസ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.