കോട്ടയം : നെൽ കർഷക സംരക്ഷണ സമിതിയുടെ സംസ്ഥാന കമ്മറ്റി രൂപീകരിച്ചു. കുട്ടനാട് ബ്രൂക്ക് ഷോർ ഹോട്ടൽ ഹാളിൽ നടന്ന സ്റ്റിയറിംഗ് കമ്മറ്റി യോഗത്തിൽ ഭാരവാഹികളെ തെരെഞ്ഞെടുത്തു.
രക്ഷാധികാരികളായി വി.ജെ. ലാലി, സാം ഈപ്പൻ, ജയിംസ് കല്ലൂ പാത്ര എന്നിവരേയും, സംസ്ഥാന പ്രസിഡൻ്റായി റജീന അഷറഫ് കാഞ്ഞിരം – കോട്ടയം, വൈസ് പ്രസിഡൻ്റന്മാരായി ഇ ആർ രാധാകൃഷ്ണപിള്ള, കെ.ബി.മോഹനൻ, പി. വേലായുധൻ നായർ, പി.എ.തോമസ് നെടുമുടി, അനിൽകുമാർ ആർ, പ്രൊഫ: എ.ജെ. ചാക്കോ ഇടയാടി, ഷാജി മുടന്താഞ്ജലി , ലാലിച്ചൻ പള്ളിവാതുക്കൽ, സന്തോഷ് പറമ്പിശ്ശേരി, പി.ആർ.സതീശൻ എന്നിവരേയും, ജനറൽ സെക്രട്ടറിയായി സോണിച്ചൻ പുളിംകുന്ന്, സെക്രട്ടറി മാരായി മാത്യൂസ് ജോർജ് പോന്നടംവാക്കൾ, കാർത്തികേയൻ കൈനകരി, വി.ഒ. എബ്രഹാം ചങ്ങനാശ്ശേരി, വിനോദ് തോമസ് പെരിങ്ങര, ലിരീഷ് തോമസ് നെടുമുടി, മണി ലാൽ, പി.എ.തോമസ് മുട്ടാർ, തോമസ് ജോസഫ് പണിക്കരുപറമ്പിൽ, സൂരജ് ജി., ജയൻ ടി. ജോസഫ് പായിപ്പാട്, മാത്യൂസ് തോമസ് കോട്ടയം, എന്നിവരേയും ഖജാൻജിയായി ജോൺ.സി. ടിറ്റോ, കോർഡിനേറ്ററായി ജോസ് കാവനാടൻ,
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എക്സിക്യൂട്ടീവ് കമ്മറ്റി:
ശർമ്മാജി നീലംപേരൂർ
പ്രൊഫ ജോസഫ് ടിറ്റോ – തുരുത്തി
സുഭാഷ് പറമ്പിശ്ശേരി
ജോഷി വര്ഗീസ് തുണ്ടിയിൽ
സിബിച്ചൻ തറയിൽ
വിശ്വനാഥ പിള്ള ഹരിപ്പാട്
കെ ഇ ജോസഫ് ഇത്തിപ്പള്ളി
ജോബി ജോസഫ് മൂലംകുന്നം
സണ്ണിച്ചൻ വീയപുരം
സെൽജൂ ആന്റണി
എ.ജി അജയകുമാർ കോട്ടയം
രാജൻ വർഗീസ് കോലത്ത്
കെ ബി ഷാജി നെടുമുടി
കണ്ണൻ പന്തളം
സോണിച്ചൻ കളരിക്കൽ
റാഫി ജോസ് മോഴൂർ
ജോജി തോമസ് വെമ്പാടംത്തറ
ജോസഫ് കുഞ്ഞു മംഗലപ്പള്ളി
റോയ് മാത്യു പാട്ടത്തിൽ
ജോമി കുരിയൻ വാച്ചാപറമ്പിൽ പാറശ്ശേരി
കുഞ്ചെറിയ ചാക്കോ വാച്ചാപറമ്പിൽ
സ്റ്റീഫൻ സി. ജോസഫ് മുട്ടാർ
ജോബി ആന്റണി കാവാലം
തങ്കച്ചൻ വട്ടക്കളം കുമരങ്കരി
കറിയാച്ചൻ ചേന്നംങ്കര എടത്വ
കുര്യാക്കോസ് തോട്ടുവതല
ലൂക്കോസ് ഫിലിപ്പ് പരുവപ്പറമ്പിൽ
സതീശൻ നാലുചിറ
ബിജുമോൻ തൊണ്ണൂരിൽച്ചിറ
ജോമി മാത്യു കൂട്ടുമ്മേൽ
മാത്യു കുഞ്ചെറിയ പരുത്തിക്കൽ
ജോസഫ് കുഞ്ഞു മംഗലപ്പള്ളി
റോയ് മാത്യു പാട്ടത്തിൽ
ജോമി കുരിയൻ വാച്ചാപറമ്പിൽ പാറശ്ശേരി
കുഞ്ചെറിയ ചാക്കോ വാച്ചാപറമ്പിൽ
ഫൽഗുനൻ മിത്രമഠം
റോയ് ഊരംവേലിൽ എടത്വ എന്നിവർ അടങ്ങിയ 32 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയും തിരഞ്ഞെടുത്തു.
നെൽ കർഷകരുടെ സുപ്രധാന ആവശ്യങ്ങളായ സംഭരിച്ച നെല്ലിൻ്റെ കേന്ദ്ര വിഹിതം അടക്കമുള്ള വില നൽകുക, ഇനി മുതൽ രൊക്കം പണം നല്കി നെല്ല് സംഭരിക്കുക, ഹാന്റലിംഗ് ചാർജ് സമ്പൂർണ്ണമായും സർക്കാർ ഏറ്റെടുക്കുക, കിഴിവ് കൊള്ള അവസാനിപ്പിക്കുക, പമ്പിംഗ് സബ്സിഡി, പ്രൊഡക്ഷൻ ബോണസ്, വിളനാശ ഇൻഷ്വറൻസ് , മടവീഴ്ചാ നഷ്ട പരിഹാരം എന്നീ കുടിശ്ശിക അടിയന്തിരമായി നല്കുക, കാർഷികമേഖലയെ ബാധിക്കുന്ന നയ രൂപീകരണ സമിതികളിൽ യഥാർത്ഥ കർഷക പ്രാധിനിധ്യം ഉറപ്പുവരുത്തുക, ഉത്പാദന ചിലവിന് ആനുപാതികമായി നെൽ വില ഉയർത്തുക തുടങ്ങിയ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുന്നത് വരെ പ്രക്ഷോഭ – സമരങ്ങൾ ശക്തമായി തുടരുവാൻ യോഗം തീരുമാനിച്ചു.