കോട്ടയം: കനത്ത മഴയിൽ കോട്ടയം ഈരയിൽക്കടവ് റോഡിൽ വെള്ളം കയറി. റോഡിൽ മധ്യഭാഗത്തും, തുടക്കത്തിൽ മണിപ്പുഴ ഭാഗത്തും പലയിടത്തും വെള്ളം കയറിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ അധികൃതർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഈരയിൽക്കടവ് റോഡിൽ കഴിഞ്ഞ ദിവസം രാവിലെ രണ്ടിടത്ത് വെള്ളക്കെട്ടുണ്ടായിരുന്നു. എന്നാൽ, ഇന്നലെ രാത്രിയിലും കനത്ത മഴ തുടർന്നതോടെയാണ് ഈരയിൽക്കടവ് റോഡിൽ വെള്ളക്കെട്ടുണ്ടായത്. ഈ സാഹചര്യത്തിൽ ഈരയിൽക്കടവ് റോഡിൽ പ്രവേശന ഭാഗങ്ങളിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഈരയിൽക്കടവ് റോഡിൽ ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. ഗതാഗതം ഒഴിവാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
Advertisements