രൗദ്രഭാവം പൂണ്ട് മാർമല അരുവി : വിനോദ സഞ്ചാരികൾ ജാഗ്രത പുലർത്തണം 

തീക്കോയി : വിനോദ സഞ്ചാരികളുടെ കണ്ണുകൾക്ക് കുളിർമയേകുന്നതാണ് മാർമല അരുവിയിലെ വെള്ളച്ചാട്ടം. മനോഹാരിത പോലെതന്നെ അപകടസാധ്യത ഏറെയുണ്ട് മാർമല അരുവിയിൽ. കഴിഞ്ഞ നാലു വർഷത്തിന് ഇടയിൽ അരുവിയിൽ അപകടത്തിൽ നിരവധി മനുഷ്യ ജീവനുകൾ പൊഴിഞ്ഞു.. ശക്തമായ വെള്ളച്ചാട്ടം മൂലം പാറ കുഴിഞ്ഞുണ്ടായതാണ്  അരുവിയിലെ തടാകം. 30 അടി വരെ പാറ കുഴിഞ്ഞ ഭാഗം തടാകത്തിലുണ്ട്. 

Advertisements

പാറയിൽ ചുറ്റപ്പെട്ടാണ് തടാകം നിൽക്കുന്നത്.  മീനച്ചിലാറിന്റെ കൈവഴിയായ വഴിക്കടവാറിന്റെ ഭാഗമാണ് മാർമല അരുവി. അരുവിയുടെ ഭാഗമായ 40 അടി ഉയരത്തിൽ നിന്നും താഴേക്കു പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം ഏതൊരു സഞ്ചാരിയ്ക്കും മറക്കാനാകാത്ത അനുഭവമാണ്. അവധി ദിവസങ്ങളിൽ വളരെയധികം സഞ്ചാരികൾ ഇവിടയെത്തുന്നുണ്ട്. യുവാക്കളുടെ സാഹസികതയാണ് എപ്പോഴും അപകടത്തിലെത്തിക്കുന്നത്.  


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തടാകത്തിൽ നീന്തി പരിചയമില്ലാത്തവരാണ് കൂടുതലായും അപകടത്തിൽപെടുന്നത്. പാറയ്‌ക്കുള്ളിൽ  കെട്ടിക്കിടക്കുന്ന വെള്ളത്തിന്റെ കടുപ്പവും തണുപ്പും നീന്താനിറങ്ങന്നവർക്ക് അസ്വസ്ഥതയുണ്ടാക്കും.  ശക്തകമായ തണുപ്പിൽ കൈകാലുകൾ കോച്ചിപ്പിടിക്കുന്നതും കുഴയുന്നതുമാണ് അപകടത്തിന് കാരണമാകുന്നത്. പഞ്ചായത്ത് സ്ഥാപിച്ച സുരക്ഷാ ബോർഡുകൾ അവഗണിക്കുന്നതും അപകട കാരണമാകുന്നു. അരുവിയുടെ സമീപപ്രദേശത്ത് ആൾതാമസം കുറവുള്ളതും അപകടത്തിൽപെടുന്നവർക്ക് സഹായം കിട്ടുന്നതിന് താമസം വരുന്നുണ്ട്. ഇവിടെ അപകടത്തിൽ പെടുന്നവരെ രക്ഷിക്കാൻ ഓടി എത്തുന്നത് കൂടുതലായും ടീം നന്മ കൂട്ടമാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.