രക്തത്തിലെ ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാനായി ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തുക

ന്യൂസ് ഡെസ്ക് : രക്തത്തിലെ ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

Advertisements

ബീറ്റ്റൂട്ട് ആണ് ആദ്യമായി ഈ പട്ടികയില്‍ ആദ്യം ഉള്‍പ്പെടുന്നത്. ബീറ്റ്റൂട്ട് വളരെ പോഷകഗുണമുള്ളതും അവശ്യ വിറ്റാമിനുകള്‍, ധാതുക്കള്‍, സസ്യ സംയുക്തങ്ങള്‍ എന്നിവയാല്‍ നിറഞ്ഞതുമാണ്. ബീറ്റ്റൂട്ടില്‍ ആന്റിഓക്‌സിഡന്റുകളാല്‍ സമ്ബന്നമാണ്. ഇരുമ്ബ്, ഫോളിക്ക് ആസിഡ്, പൊട്ടാസ്യം, നാരുകള്‍ തുടങ്ങിയവയും ബീറ്റ്‌റൂട്ടില്‍ ധാരാളം അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവ പതിവായി കഴിക്കുന്നത് രക്തത്തിലെ ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാന്‍ സഹായിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാതളം ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഹീമോഗ്ലോബിന്‍റെ കുറവിന് ഏറ്റവും നല്ല പരിഹാരങ്ങളിലൊന്നാണ് മാതളം. കാത്സ്യം, ഇരുമ്ബ്, അന്നജം, നാരുകള്‍ എന്നിവ ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്ബിന്‍റെ ആഗിരണം വര്‍ധിപ്പിച്ച്‌ വിളര്‍ച്ച തടയുന്നു.

ഇലക്കറികളാണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അയണും ബി കോബ്ലക്സും മറ്റും അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നത് ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാന്‍ സഹായിക്കും.

ഈന്തപ്പഴം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങളുടെ കലവറയാണ് ഈന്തപ്പഴം. ഇരുമ്ബിന്‍റെ അംശം ധാരാളം അടങ്ങിയതിനാല്‍ ഇവ വിളര്‍ച്ചയെ തടയാന്‍ സഹായിക്കും.

ഡ്രൈ ഫ്രൂട്ട്സ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയാണ് ഇവ. ഫൈബറും വിറ്റാമിനുകളും അയേണും മറ്റും അടങ്ങിയ ഇവ കഴിക്കുന്നത് ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാന്‍ സഹായിക്കും.

മുട്ടയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകളും പ്രോട്ടീനും അയേണും മറ്റും അടങ്ങിയ ഇവ കഴിക്കുന്നത് വിളര്‍ച്ച തടയാന്‍ സഹായിക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.