പൊൻകുന്നം : മഞ്ഞക്കുഴിയിൽ പ്രവർത്തിച്ചു വരുന്ന എൽ ആന്റ് ടി ഫിനാൻസ് എന്ന സ്ഥപനത്തിന്റെ പേരിൽ പണം തിരുമറി നടത്തിയ കേസിൽ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെ്തു. പൂവരണി , മല്ലികശേരി ഭാഗത്ത് , കൂട്ടിയാനിൽ വീട്ടിൽ അജിത് ചന്ദ്രനെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെ്തത്.
ഇയാൾ സ്ഥാപനത്തിലെ കളക്ഷൻ ഏജൻ്റ് ആയി ജോലി ചെയ്തു വന്നിരുന്ന സമയം സ്ഥാപനത്തിൽ നിന്നും വായ്പ എടുത്ത 11 മൈക്രോ ഫിനാൻസ് മെമ്പർമരിൽ നിന്നു മുന്നുലക്ഷത്തി നാൽപ്പതിനായിരം (340000/- ) രൂപയോളം വാങ്ങി എടുക്കുകയും എന്നാൽ ഈ തുക മെമ്പർമാർക്ക് തിരികെ നൽകുകയോ ,സ്ഥാപനത്തിൽ തിരികെ അടക്കുകയോ ചെയ്യാതെ കബളിപ്പിച്ച് പണം ഇയാൾ തട്ടിയെടുക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്ഥാപന ഉടമ നൽകിയ പരാതിയുടെ തുടർന്ന് പൊൻകുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.പൊൻകുന്നം സ്റ്റേഷൻ സബ് ഇൻസ്പെകടർ അഭിലാഷ്.എം.ഡി , എ,എസ്,ഐ മാരായ നിസാർ ,അജിത് കുമാർ, സിപിഓ മാരായ, ഷാജി ചാക്കോ , ജയകുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.