അതിരമ്പുഴ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ വെള്ളപ്പൊക്കത്താൽ ദുരിതത്തിൽ:മാന്നാനം സുരേഷ്

അതിരമ്പുഴ: അതിരമ്പുഴ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങൾ വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുകയാണെന്ന് ലോഹ്യ കർമ്മ സമിതി സംസ്ഥാന പ്രസിഡണ്ട് മാന്നാനം സുരേഷ് അറിയിച്ചു.

Advertisements

അതിരമ്പുഴ ചന്തക്കുളം മുതൽ കുട്ടാമ്പുറം വരെയുള്ള പെണ്ണാർ തോടിന്റെ ഇരുവശങ്ങളിലായി
താമസിക്കുന്ന ജനങ്ങൾ വളരെ ദുരിതത്തിൽ ആണെന്നും ഇവർ ദുരിതാശ്വാസ ക്യാമ്പിലും, ബന്ധുവീടുകളിലും ആണ് ഇപ്പോൾ താമസിക്കുന്നത് ഇതിനിടയിലുള്ള പാലത്തിൽ പോളകൾ തങ്ങി വെള്ളത്തിന്റെ നീരൊഴുക്ക് തടസ്സപ്പെടുന്നു എന്നുണ്ടെന്നും മാന്നാനം സുരേഷ് ചൂണ്ടിക്കാട്ടി പ്രസിഡണ്ട് ജിജി ഇടാട്ടുചിറയുടെ ശ്രീകണ്ഠമംഗലത്തുള്ള വസതിയിൽ കൂടിയ ലോഹ്യ കർമ്മ സമിതി അതിരമ്പുഴ പഞ്ചായത്ത് കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പോളകൾ നീക്കം ചെയ്യുവാൻ പഞ്ചായത്ത് അധികാരികൾ അടിയന്തര ശ്രദ്ധ ചെലുത്തണമെന്നും
ദുരിതാശ്വാസ ക്യാമ്പിൽ ഉള്ള ഓരോ കുടുംബങ്ങൾക്കും മാസം 5000 രൂപ അനുവദിക്കാൻ ജില്ലാ അധികാരികൾ തയ്യാറാകണമെന്നും മാന്നാനം സുരേഷ് ആവശ്യപ്പെട്ടു.

യോഗത്തിൽ തോമസ് പൊടിമറ്റം, ജോണി ഈടാട്ടിറ, വിപിൻ ജോണി, ഏലമ്മ പൊടിമറ്റം, കുഞ്ഞുമണി ജോർജ്, കുഞ്ഞുമോൾ ജോർജ്, എലിസബത്ത്, വത്സമ്മ, എന്നിവർ പ്രസംഗിച്ചു രാജു തോമസ് സ്വാഗതവും തോമസ് ജേക്കബ് നന്ദിയും രേഖപ്പെടുത്തി.

Hot Topics

Related Articles