കോട്ടയം ഈരാറ്റുപേട്ടയിൽ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ 

ഈരാറ്റുപേട്ട: കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളിയായ  യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ സ്വദേശിയായ ഷെയ്ക്ക് ഖാദർ   (22) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട്  ഈരാറ്റുപേട്ട പോലീസ് പെട്രോളിഗ് നടത്തുന്നതിനിടെ ഈരാറ്റുപേട്ട പെരുനിലം ഭാഗത്ത്   വച്ച് ഇയാളെ സംശയാസ്പദമായ രീതിയിൽ കണ്ടതിനെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ നിന്നും ഇയാളിൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.ഐ വിഷ്ണു വി.വി, ഷാബുമോൻ ജോസഫ്, സി.പി.ഓ മാരായ പ്രദീപ് എം ഗോപാൽ, രഞ്ജിത് കുമാർ ബി  എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Advertisements

Hot Topics

Related Articles