അച്ഛന്റേയും മകന്റേയും വിക്കറ്റ് പിഴുത് അപൂർവ്വ റെക്കോർഡ് നേട്ടവുമായി രവിചന്ദ്ര അശ്വിൻ ; പുറത്താക്കിയത് ടാഗ്‌നരെയ്‌ൻ , ശിവ്‌നരെയ്ന്‍ ചന്ദര്‍പോൾമാരെ ; കോഹ്ലിക്കും വ്യത്യസ്ത റെക്കോർഡ്

സ്പോർട്സ് ഡെസ്ക്ക് : ക്രിക്കറ്റില്‍ ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കിയ താരമാണ് ഇന്ത്യയുടെ സ്റ്റാർ സ്പിന്നർ രവിചന്ദ്ര അശ്വിൻ. വെസ്റ്റിൻഡീസിനെതിരായ മത്സരത്തില്‍ ടാഗ്‌നരെയ്‌നെ പുറത്താക്കിയതോടെ ഇപ്പോഴിതാ അപൂര്‍വമായ ഒരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ് ആർ അശ്വിൻ . ടാഗ്‌നരെയ്‌ന്റെ പിതാവും മുൻ വെസ്റ്റ് ഇൻഡീസ് ഇതിഹാസ താരവുമായ ശിവ്‌നരെയ്ന്‍ ചന്ദര്‍പോളിന്റെ വിക്കറ്റും നേരത്തെ അശ്വിൻ സ്വന്തമാക്കിയിരുന്നു.

Advertisements

അച്ഛൻ, മകൻ റെക്കോര്‍ഡില്‍ അശ്വിനൊപ്പം കൊഹ്ലിയുമുണ്ട്, അത് പക്ഷെ വിക്കറ്റ് നേട്ടത്തിന്റെ കാര്യത്തിലല്ല എന്ന് മാത്രം. ലോക ക്രിക്കറ്റിലെ റെക്കോര്‍ഡ് നേട്ടം കൊണ്ട് റെക്കോര്‍ഡ് സൃഷ്ടിച്ച താരമാണ് കോഹ്ലി . ഇന്നത്തെ മത്സരത്തില്‍ കളിക്കാനിറങ്ങിയപ്പോള്‍ അച്ഛനും മകനുമെതിരെ കളിക്കാൻ ഭാഗ്യമുണ്ടായ താരമായി മാറി കോഹ്ലി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശിവ്‌നരെയ്ന്‍ ചന്ദര്‍പോളിനെതിരെ നേരത്തെ കളിച്ചിട്ടുള്ള കോഹ്ലി ഇന്ന് അദ്ദേഹത്തിന്റെ മകൻ ടാഗ്‌നരെയ്‌നെതിരെ കളിച്ചു. നേരത്തെ അച്ഛനും മകനും എതിരെ കളിക്കാൻ സാക്ഷാല്‍ സച്ചിൻ തെണ്ടുല്‍ക്കറിന് കഴിഞ്ഞിരുന്നു. അച്ചൻ മാര്‍ഷിനെതിരെ കളിച്ച സച്ചിൻ മകൻ ഷോണ്‍ മാര്‍ഷിനെതിരെയും കളിച്ചു.

Hot Topics

Related Articles